യദ്യൂരപ്പ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു - covid taly news
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 16നാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
യദ്യൂരപ്പ
ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. കഴിഞ്ഞ 16ന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യദ്യൂരപ്പ ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് കൊവിഡ് നെഗറ്റീവായത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്‌ചാര്‍ജ് ചെയ്യാന്‍ ആരോഗ്യവിഭാഗം അധികൃതര്‍ തീരുമാനിച്ചത്.