കേരളം

kerala

ETV Bharat / bharat

മുസ്ലിം പ്രധാനമന്ത്രിയുണ്ടായാല്‍ 50% ഹിന്ദുക്കളേയും മതം മാറ്റും ; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ് - ബുരാരി ഗ്രൗണ്ട്

ഹിന്ദുക്കളോട് ആയുധമെടുക്കാന്‍ വിദ്വേഷാഹ്വാനവുമായി യതി നരസിംഹാനന്ദ്

Yati Narsinghanand  convert to Islam if Muslim becomes PM  വീണ്ടും വിദ്വേഷ പ്രസംഗം  ഒരു മുസ്ലീം പ്രധാനമന്ത്രിയുണ്ടായാല്‍ ഹിന്ദുക്കള്‍ മതം മാറും  ബുരാരി ഗ്രൗണ്ട്  ഹരിദ്വാർ വിദ്വേഷ പ്രസംഗം
വീണ്ടും വിദ്വേഷ പ്രസംഗം; ഒരു മുസ്ലീം പ്രധാനമന്ത്രിയുണ്ടായാല്‍ 50 ശതമാനം ഹിന്ദുക്കള്‍ മതം മാറും

By

Published : Apr 3, 2022, 11:06 PM IST

ന്യൂഡല്‍ഹി :ഇന്ത്യയില്‍ ഒരു മുസ്ലിം പ്രധാനമന്ത്രിയുണ്ടായാല്‍ അടുത്ത 20 വർഷത്തിനുള്ളിൽ 50% ഹിന്ദുക്കളേയും മതം മാറ്റുമെന്ന് ഗാസിയാബാദിലെ ദസ്നാ ദേവി ക്ഷേത്ര പൂജാരി യതി നരസിംഹാനന്ദ്. ഹിന്ദുക്കളോട് ആയുധമെടുക്കണമെന്നും അദ്ദേഹം വിദ്വേഷ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിലെ പ്രതികൂടിയായ യതി ഡൽഹിയിലെ ബുരാരി ഗ്രൗണ്ടിൽ ‘ഹിന്ദു മഹാപഞ്ചായത്തിൽ’ ആണ് പ്രസംഗം നടത്തിയത്. 200 ഓളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യയ്ക്ക് ഒരു മുസ്ലിം പ്രധാനമന്ത്രിയെ കിട്ടിയാൽ 40% ഹിന്ദുക്കൾ കൊല്ലപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ നിന്നും രക്ഷ നേടണമെങ്കില്‍ നിങ്ങള്‍ ആയുധം ധരിച്ച മനുഷ്യനാകണമെന്നും യതി ആഹ്വാനം ചെയ്തു.

2029, 2034, 2039, വര്‍ഷങ്ങളില്‍ മാത്രമേ മുസ്ലിം പ്രധാനമന്ത്രിയുണ്ടാവുകയുള്ളൂ. ഒരു മുസ്ലിം പ്രധാനമന്ത്രിയുണ്ടായാല്‍ 50 ശതമാനം ഹിന്ദുക്കളെ മതം മാറ്റും, 40 ശതമാനം കൊല്ലപ്പെടും, ബാക്കിയുള്ള 10 ശതമാനം അഭയാർഥി ക്യാമ്പുകളിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ അടുത്ത 20 വർഷത്തിനുള്ളിൽ പലായനം ചെയ്യേണ്ടിവരും.

Also Read: പോപ്പുലർ ഫ്രണ്ടിന് പരിശീലനം : അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഇതൊഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങള്‍ ഒരു മനുഷ്യനാകൂ, ആയുധമെടുക്കൂ എന്നാണ് ആഹ്വാനം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മഹാപഞ്ചായത്തിന്റെ വീഡിയോയിലാണ് നരസിംഹാനന്ദ് ഇങ്ങനെ പറയുന്നത്. എന്നാല്‍ വീഡിയോയുടെ നിജസ്ഥിതി സ്വതന്ത്രമായി പരിശോധിക്കാൻ ഇടിവി ഭാരതിന് കഴിഞ്ഞിട്ടില്ല.

സേവ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകൻ പ്രീത് സിങ്ങാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം ജന്തർ മന്തറിൽ യതിയുടെ നേതൃത്വത്തില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയത് വിവാദമായിരുന്നു. അതിന്റെ സംഘാടകരിലൊരാൾ കൂടിയായിരുന്നു സിംഗ്. കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. നരസിംഹാനന്ദും ഹരിദ്വാർ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലാണ്.

ABOUT THE AUTHOR

...view details