ന്യൂഡല്‍ഹി: തീവ്രവാദ ഫണ്ടിങ് കേസില്‍ കശ്‌മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനുള്ള ശിക്ഷ ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി ഇന്ന് പ്രഖ്യാപിച്ചേക്കും. കേസില്‍ യാസിന്‍മാലിക് കുറ്റക്കാരനാണെന്ന് കോടതി മെയ് 19ന് വിധിച്ചിരുന്നു. ശിക്ഷ സംബന്ധിച്ച അന്തിമവാദം ഇന്നാണ് നടക്കുന്നത്.
തീവ്രവാദ ഫണ്ടിങ്: യാസിന്‍ മാലിക്കിന്‍റെ ശിക്ഷ വിധി ഇന്ന് - യാസിന്‍ മാലിക്കിനെതിരായ കുറ്റാരോപണങ്ങള്‍
യാസിന്‍മാലിക് തന്‍റെ അഭിഭാഷകനെ പിന്‍വലിക്കുകയും ചുമത്തപ്പെട്ട കുറ്റങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് കോടതിയില്‍ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.
ഇതിനായി യാസിന്‍മാലികിനെ കോടതിയില്‍ ഹാജരാക്കി. കേസിന്‍റെ വാദത്തിനിടെ യാസിന്‍ മാലിക് തനിക്കെതിരായി ചുമത്തിയ വകുപ്പുകള്‍ എതിര്‍ക്കുന്നില്ലെന്ന് കോടതിയില്‍ പറയുകയും അഭിഭാഷകനെ പിന്‍വലിക്കുകയും ചെയ്‌തിരുന്നു. കേസില്‍ യാസിന്‍മാലിക്കിന് ലഭിക്കാന്‍ പോകുന്ന പരമാവധി ശിക്ഷ വധശിക്ഷയും കുറഞ്ഞ ശിക്ഷ ജീവപര്യന്തവുമാണ്.
ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരായി യുദ്ധം ചെയ്യല്‍, കശ്‌മീരിലെ സമാധാനത്തിന് വിഘാതം സൃഷ്‌ടിക്കല്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് യാസിന്‍ മാലിക്കിനെതിരായി ചുമത്തപ്പെട്ട കുറ്റങ്ങള്‍. എന്‍ഐഎ കോടതി പരിസരത്ത് സുരക്ഷ വര്‍ധിപ്പിച്ചു.