ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈഎസ് ശർമിളയുടെ മകന്‍റെ വിവാഹ നിശ്‌ചയത്തില്‍ പങ്കെടുത്ത് സഹോദരനും മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി ഹൈദരാബാദ് :ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയാണ് 2024 ജനുവരി മാസം ആദ്യ വാരം അന്തരിച്ച കോൺഗ്രസ് നേതാവും മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൾ വൈഎസ് ശർമിള കോൺഗ്രസ് പാർട്ടിയില്‍ ചേർന്നത്. നേരത്തെ വൈഎസ്ആർടിപി എന്ന പാർട്ടിയുണ്ടാക്കി കോൺഗ്രസിനും മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും എതിരായ പ്രവർത്തിച്ചിരുന്ന വൈഎസ് ശർമിളയുടെ കോൺഗ്രസ് പ്രവേശനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
കോൺഗ്രസില്‍ ചേർന്ന് ദിവസങ്ങൾക്കുള്ളില്‍ ശർമിളയെ ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി നിയമിക്കുകയും ചെയ്‌തിരുന്നു. ശർമിളയുടെ കോൺഗ്രസ് പ്രവേശനവും അധ്യക്ഷ സ്ഥാനവും സഹോദരനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയോട് നേർക്കു നേർ രാഷ്ട്രീയമായി പോരാടാനുള്ള അവസരമായാണ് രാഷ്ട്രീയ നിരീക്ഷകർ കണ്ടത്.
അതേസമയം ശർമിളയുടെ മകൻ രാജ റെഡ്ഡിയുടെ വിവാഹനിശ്ചയ ചടങ്ങ് സംബന്ധിച്ച വാർത്തകളും പുറത്തുവന്നിരുന്നു. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലേയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ജനപ്രതിനിധികളെയും ശർമിള നേരിട്ടെത്തി വിവാഹനിശ്ചയ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ശർമിളയുടെ മകന്‍റെ വിവാഹ നിശ്ചയ ചടങ്ങ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി.
വ്യാഴാഴ്ച (19.01.24) വൈകിട്ട് ഹൈദരാബാദിലെ ഗണ്ഡിപേട്ടിലെ ഗോൽക്കൊണ്ട റിസോട്ടിൽ നടന്ന ചടങ്ങില്‍ പങ്കെടുത്ത സഹോദരൻ ജഗൻ മോഹൻ റെഡ്ഡിയുമായി ശർമിള വേദിയില്‍ അകലം പാലിച്ചതാണ് ശ്രദ്ധേയമായത്. വൈകുന്നേരം 8 മണിയോടെയാണ് ജഗനും ഭാര്യ ഭാരതിയും ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. വധുവരന്മാരുടെ സമീപത്തുണ്ടായിരുന്ന ശർമിളയെ അദ്ദേഹം അഭിവാദ്യം ചെയ്തു.
പിന്നീട് വധൂവരന്മാർക്ക് പൂച്ചെണ്ടും ബൊക്കയും നൽകുന്ന സമയം തന്നോട് അകലം പാലിക്കുന്ന ശർമിളയെ അദ്ദേഹം അടുത്തേക്ക് വിളിച്ചു. ശർമിളയുടെ ഭർത്താവ് അനിലും ജഗനോടും അദ്ദേഹത്തിന്‍റെ ഭാര്യയോടും അകലം പാലിച്ചു. ഫോട്ടോ എടുക്കാൻ ജഗൻ രണ്ട് തവണ വിളിച്ചിട്ടും ശർമിള അതിന് താത്പര്യം കാണിച്ചില്ല. വീണ്ടും വിളിച്ചതോടെ ശർമിളയും ഭർത്താവ് അനിലും അവരുടെ അമ്മയായ വിജയമ്മയുടെ അടുത്ത് നിന്ന് ഫോട്ടോ എടുത്തു.
പിന്നീട് ശർമിളയെയും, വിജയമ്മയേയും അഭിവാദ്യം ചെയ്‌ത് ജഗൻ അവിടെ നിന്ന് ഇറങ്ങി. ആന്ധ്രാപ്രദേശ് സർക്കാർ ഉപദേഷ്‌ടാവ് സജ്ജല രാമകൃഷ്‌ണ റെഡ്ഡി, വൈഎസ്ആർസിപി മുതിർന്ന നേതാവും അടുത്ത ബന്ധുവുമായ വൈവി സുബ്ബർ റെഡ്ഡി എന്നിവരും മുഖ്യമന്ത്രി ജഗൻ മോഹനൊപ്പമുണ്ടായിരുന്നു. നടൻ പവൻ കല്യാണും തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്കയും ചടങ്ങിൽ പങ്കെടുത്തു. തെലങ്കാനയിലേയും ആന്ധ്രാപ്രദേശിലേയും പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു (Politicians and Film Actors Attend The Engagement Ceremony.
ALSO READ : ജഗനെ നേരിടാൻ ശർമിള: ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈഎസ്ആറിന്‍റെ മകൾ