ബേലൂർ:Xmas Celebration At Belur Math: ലോകമെമ്പാടും വര്‍ണപ്പൊലിമകളോടെ ക്രിസ്‌മസ് ആഘോഷം പൊടിപൊടിക്കുകയാണ്. ക്രിസ്‌തുവിന്‍റെ ജന്മദിനം അതി വിപുലമായി ആഘോഷിക്കുന്ന ഒരു സന്യാസി മഠമുണ്ട് ഇന്ത്യയില്‍. വെസ്‌റ്റ് ബംഗാളിലെ ബേലൂർ മഠത്തിലെ സന്യാസി വര്യന്മാരാണ് ഡിസംബർ 25 സായാഹ്നത്തിൽ ക്രിസ്‌തുവിന്‍റെ ബിംബത്തിന് മുന്നിലെ ആരാധനയും ബൈബിൾ വായന പരിപാടികളുമായി ക്രിസ്‌മസ് കൊണ്ടാടുന്നത്.
കേക്ക്, പഴങ്ങൾ, കാപ്പി എന്നിവ യേശുവിന്‍റെ ചിത്രത്തിന് മുന്നിൽ വയ്ക്കും. സന്ധ്യ പ്രാർത്ഥനയ്ക്ക് ശേഷമാണ് ആരാധന ആരംഭിക്കുന്നത്. ഈ സമയം, ശ്രീരാമകൃഷ്‌ണ പരമഹംസ ദേവന്‍റെ ക്ഷേത്രത്തിൽ യേശുവിന്‍റെ ചിത്രം സ്ഥാപിച്ചിരിക്കും.