ന്യൂഡല്‍ഹി:നദികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ 81ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദികളുടെ സംരക്ഷണത്തിനായി 'ലോക നദി ദിനം' ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായുള്ള നമ്മുടെ സംസ്കാരം നദികളുമായി ബന്ധപ്പെട്ടാണ് വളര്‍ന്നത്. വിവിധ ദിനങ്ങള്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ നദികള്‍ക്കായി ഒരു ദിനം നമ്മള്‍ ആഘോഷിക്കാറില്ല. സെപ്തംബര്‍ പ്രധാനപ്പെട്ട മാസമാണ്. കാരണം ഈ മാസത്തിലാണ് നാം ലോക ജലദിനം ആഘോഷിക്കുന്നത്. നമുക്ക് ജലം നല്‍കുന്ന നദികളെ ഓര്‍ക്കേണ്ട ദിനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.