കേരളം

kerala

ETV Bharat / bharat

World Liver Day 2023: ജീവിത ശൈലി മാറ്റാം കരളിനെ സംരക്ഷിക്കാം, ചില നുറുങ്ങുകള്‍ ഇതാ - ഹെപ്പറ്റൈറ്റിസ് ബി

കരളിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് സംബന്ധിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 19ന് ലോക കരള്‍ ദിനമായി ആചരിക്കുന്നത്

liver healthy  World Liver Day 2023  some steps to keep the liver healthy  World Liver Day  ജീവിത ശൈലി മാറ്റാം കരളിനെ സംരക്ഷിക്കാം  കരളിനെ സംരക്ഷിക്കാം  കരളിന്‍റെ ആരോഗ്യം  ഏപ്രില്‍ 19  ഏപ്രില്‍ 19 ലോക കരള്‍ ദിനം  ലോക കരള്‍ ദിനം  അമിത മദ്യപാനം  ഹെപ്പറ്റൈറ്റിസ് ബി  ഹെപ്പറ്റൈറ്റിസ്
World Liver Day 2023

By

Published : Apr 19, 2023, 2:49 PM IST

ഹൈദരാബാദ്: ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെ തന്നെ നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിൽ കരളിനും പ്രധാന പങ്കുണ്ട്. അതുകൊണ്ട് കരളിനെ പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പലപ്പോഴും നമ്മൾ അറിയാതെയോ തെറ്റായ ഭക്ഷണ ശീലങ്ങൾ കൊണ്ടോ കരളിന് അതിദാരുണമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു.

കരളിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിന്‍റ ആവശ്യകത ആളുകളിലേക്ക് എത്തിക്കാന്‍ എല്ലാ വർഷവും ഏപ്രിൽ 19 ന് ലോക കരൾ ദിനമായി ആചരിക്കുന്നു. കരളിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാനായി ഭക്ഷണ ക്രമത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ മതിയാകും.

നാം കഴിക്കുന്ന ഭക്ഷണത്തിനൊപ്പം ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള ശരീരത്തിന് ദോഷകരമായ വസ്‌തുക്കളും കുടല്‍ ആഗിരണം ചെയ്യുന്നു. ഇതുമൂലം വിഷമയമുള്ള ചില വസ്‌തുക്കള്‍ ഉത്‌പാദിക്കുന്നു. ഇത്തരം വിഷമയമുള്ള വസ്‌തുക്കളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കേണ്ടത് കരളിന്‍റെ ഉത്തരവാദിത്തമാണ്. കരളിന്‍റെ നല്ല ആരോഗ്യത്തിനായി ജീവിത ശൈലിയില്‍ വരുത്താവുന്ന ചില നുറുങ്ങുകള്‍ ഈ കരള്‍ ദിനത്തില്‍ നമുക്ക് പരിചയപ്പെടാം.

  • അമിത മദ്യപാനം ഒഴിവാക്കുക. മദ്യപാനം കരൾ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും കരളിന് വീക്കം ഉണ്ടാകുന്നതിനും കാരണമാകും. ഈ അവസ്ഥ മാരകമായേക്കാം.
  • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക. ശരീരഭാരം നിയന്ത്രണത്തിലാക്കുക. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) തടയാൻ സഹായിക്കും.
  • ചില മരുന്നുകള്‍ കരളിനെ ബാധിച്ചേക്കാം. അസറ്റാമിനോഫെൻ അല്ലെങ്കിൽ സൾഫർ പോലുള്ള വേദന സംഹാരികൾ കരളിന് പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
  • കരളിനെ തകരാറിലാക്കുന്ന ഗുരുതരമായ രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. മലിന ജലം അല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് രോഗത്തിന് കാരണമാകുന്ന വൈറസ് അടങ്ങിയ വെള്ളം കുടിക്കുന്നത് ഹെപ്പറ്റൈറ്റിസ് എ ബാധിക്കാന്‍ കാരണമാകും. ഈ രോഗം പടര്‍ന്ന രാജ്യത്ത് താമസിക്കുകയോ അവിടെ യാത്ര ചെയ്യേണ്ടി വരികയും ചെയ്‌താൽ പ്രതിരോധ നടപടിയായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാം.
  • ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും പടരുന്നു. അപകട സാധ്യത കുറയ്ക്കുന്നതിന് ടൂത്ത് ബ്രഷുകൾ, റേസറുകൾ, സൂചികൾ എന്നിവ പോലുള്ളവ പങ്കിടരുത്. കൂടാതെ, ലൈംഗിക വേളയിൽ സുരക്ഷിതത്വം പാലിക്കുക.
  • ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനുകൾ ലഭ്യമാണ്. അതിനാൽ വാക്‌സിനേഷൻ എടുക്കുക. അതിലൂടെ കരളിനെ സംരക്ഷിക്കാം.
  • ചില ക്ലീനിങ് ഉത്‌പന്നങ്ങളിലും കീടനാശിനികളിലും കരളിനെ ബാധിക്കുന്ന രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം വസ്‌തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കത്തക്ക രീതിയിലുള്ള സമ്പര്‍ക്കം ഒഴിവാക്കണം. കീടനാശികള്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കണം.
  • സിഗരറ്റ് വലിക്കുന്നത് ശ്വാസകോശത്തിന് ഹാനികരമായത് പോലെ തന്നെ കരളിനും ദോഷമാണ്. അതിനാല്‍ പുകവലി ഒഴിവാക്കുക.
  • അമിത സമ്മർദം കരളിന് ഹാനികരമാണ്. അതിനാൽ സമ്മർദത്തിൽ നിന്ന് സ്വയം അകന്നു നിൽക്കുകയും വിശ്രമിക്കുകയും ചെയ്യുക.
  • ഉയർന്ന കലോറി ഭക്ഷണങ്ങൾ, അമിതമായി കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം, പാസ്‌ചറൈസ് ചെയ്‌ത കാർബോഹൈഡ്രേറ്റ്സ് (വെള്ള റൊട്ടി, വെള്ള അരി, പാസ്‌ത), പഞ്ചസാര എന്നിവ ഒഴിവാക്കണം.
  • ശരിയായി വേവിക്കാത്ത മത്സ്യം കഴിക്കരുത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിനായി നാരുകൾ കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, അരി എന്നിവയും കഴിക്കാം. മാംസം (എന്നാൽ ചുവന്ന മാംസം പരിമിതപ്പെടുത്തുക), പാലുത്‌പന്നങ്ങൾ (കൊഴുപ്പ് കുറഞ്ഞവ), ആരോഗ്യകരമായ രീതിയില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം (സസ്യ എണ്ണകൾ, പരിപ്പ്, വിത്തുകൾ, മത്സ്യത്തിൽ നിന്ന് ലഭിക്കുന്ന എണ്ണ) എന്നിവ കഴിക്കുക.
  • ഇതിനെല്ലാം പുറമെ ശരീരത്തില്‍ ജലാംശം വളരെ പ്രധാനമാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കുക.

ABOUT THE AUTHOR

...view details