ന്യൂഡൽഹി: ഇന്ന് ലോക ആരോഗ്യ ദിനം. ലോകത്തെ ആരോഗ്യകരമായി നിലനിർത്താൻ രാവും പകലും അധ്വാനിക്കുന്ന എല്ലാവർക്കും ഈ ദിനത്തിൽ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ആരോഗ്യസംരക്ഷണത്തിലെ പുതിയ ഗവേഷണത്തിനും പിന്തുണ നൽകുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ലോക ആരോഗ്യ ദിനം; നന്ദി പറഞ്ഞ് പ്രധാനമന്ത്രി - Ayushman Bharat
ആരോഗ്യ പരിരക്ഷക്കായി ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻഔഷധി യോജന എന്നിവ ഉൾപ്പെടെ നിരവധി നടപടികൾ സർക്കാർ സ്വീരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് എല്ലാ ജനവിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും വളരെ ദോഷകരമായിട്ടാണ് ബാധിച്ചിരിക്കുന്നത്. കൊവിഡിനെതിരെ പോരാടാൻ മാസ്ക് ധരിക്കുക, പതിവായി കൈകഴുകുക, മറ്റ് പ്രോട്ടോക്കോളുകൾ പിന്തുടരുക എന്നിവ ഉൾപ്പെടെ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് കൊവിഡിനെ നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ പരിരക്ഷക്കായി ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻഔഷധി യോജന എന്നിവ ഉൾപ്പെടെ നിരവധി നടപടികൾ സർക്കാർ സ്വീരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ഇന്ത്യ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.