കേരളം

kerala

വര്‍ണ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം

By

Published : Dec 31, 2021, 10:45 PM IST

പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, കിരിബാത്തി എന്നിവയാണ് ലോകത്ത് ആദ്യമായി 2022ന് സലാം പറഞ്ഞത്

world celebrates new year  new year in new Zealand  new year in india  first country celebrates new year first  പ്രതീക്ഷയോടെ പുതുവർഷത്തെ വരവേറ്റ് ലോകം  ന്യൂസിലാൻഡ് പുതുവർഷം
പ്രതീക്ഷയോടെ പുതുവർഷത്തെ വരവേറ്റ് ലോകം

പ്രതീക്ഷകളോടെ 2022നെ സ്വീകരിച്ച് ന്യൂസിലാൻഡ്. ആഹ്ളാദാരവങ്ങളോടെയും വൻ ആഘോഷങ്ങളോടെയുമാണ് ന്യൂസിലാൻഡ് പുതുവർഷത്തെ വരവേറ്റത്. ഇവിടുത്തെ ഓക്‌ലൻഡാണ് ആദ്യം പുതുവർഷം പിറന്ന പ്രധാന നഗരം.

ആകാശത്ത് വർണപ്രഭ ചൊരിഞ്ഞുകൊണ്ടാണ് ഓക്‌ലാൻഡ് പുതുവർഷത്തെ വരവേറ്റത്. തുടർന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നി ഓപ്പറ ഹൗസ്, ഹാർബർ ബ്രിഡ്‌ജ് എന്നിവയും അതിശയകരമായ കരിമരുന്ന് പ്രദർശനം നടത്തി പുതുവർഷത്തെ സ്വാഗതം ചെയ്‌തു.

പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, കിരിബാത്തി എന്നിവയാണ് ലോകത്ത് ആദ്യമായി 2022ന് സലാം പറഞ്ഞത്. തുടർന്ന് ജപ്പാൻ ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ചൈന, ഫിലിപ്പൈന്‍സ്, സിങ്കപ്പൂർ എന്നിവിടങ്ങളും പുതുവർഷത്തെ വരവേറ്റു.

Also Read: കോവളത്ത് മദ്യത്തിന്‍റെ ബില്ല് ചോദിച്ച് പൊലീസ് ; ഒഴിച്ചുകളഞ്ഞ് സ്വീഡിഷ്‌ പൗരൻ

അമേരിക്കക്ക് സമീപമുള്ള ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലെ ജനവാസമില്ലാത്ത ദ്വീപുകളാണ് അവസാനം 2022നെ വരവേൽക്കുന്നത്. ഇന്ത്യൻ സമയം ജനുവരി 1ന് വൈകുന്നേരം 5.30നാണ് ഇവിടങ്ങളിൽ 2022 പിറക്കുന്നത്.

ഇത്തവണയും കൊവിഡ്, ഒമിക്രോൺ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇന്ത്യയിലെ പുതുവത്സരാഘോഷങ്ങൾ. പല സംസ്ഥാനങ്ങളിലും പുതുവർഷ രാവിൽ ഒത്തുകൂടുന്നതിന് നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details