ബേൺ:വേൾഡ് അത്‌ലറ്റിക്‌സിന്‍റെ വിമൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി അഞജു ബോബി ജോർജ്. ഇന്ത്യൻ കായികരംഗത്തെ മുന്നേറ്റവും കായിക മേഖലയിൽ സ്ത്രീകൾക്ക് പ്രചോദനമാകും വിധമുള്ള ജീവിതവുമാണ് അഞ്ജു ബോബി ജോർജിനെ പുരസ്‌കാര നേട്ടത്തിന് അർഹയാക്കിയത്.
മുൻ അന്താരാഷ്‌ട്ര ലോങ് ജംപ് താരമായ അഞ്ജു ബോബി ജോർജ് ഇപ്പോഴും കായികരംഗത്ത് സജീവമാണ്. 2016ൽ ആരംഭിച്ച പെൺകുട്ടികൾക്കായുള്ള പരിശീലന ക്യാമ്പ് നിരവധി പേർക്ക് കായികരംഗത്ത് മികച്ച നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അഞ്ജുവിന്‍റെ പരിശീലന ക്യാമ്പ് അണ്ടർ 20 ലോക ജേതാവിനും കളമൊരുങ്ങി.
ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍റെ സീനിയർ വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിക്കുമ്പോൾ തന്നെ ലിംഗസമത്വത്തിന് വേണ്ടിയും അഞ്ജു നിരന്തരം ശബ്‌ദമുയർത്തി.