കേരളം

kerala

ETV Bharat / bharat

കൊവിഡ് മുന്‍നിര പോരാളികൾക്ക് കസ്റ്റമൈസ്‌ഡ് ക്രാഷ് കോഴ്‌സുമായി കേന്ദ്രസർക്കാർ - കസ്റ്റമൈസ്‌ഡ് ക്രാഷ് കോഴ്‌സ് ലോഞ്ച് ചെയ്‌ത് പ്രധാനമന്ത്രി

രണ്ട് മുതൽ മൂന്ന് വരെ മാസം വരെയുള്ള കസ്റ്റമൈസ്‌ഡ്‌ ക്രാഷ് കോഴ്‌സാണ് കേന്ദ്ര സർക്കാർ ആരംഭിച്ചത്.

covid  covid workers  newdelhi  PM Modi news  one lakh frontline Corona Warriors  one lakh frontline Corona Warriors news  കസ്റ്റമൈസ്‌ഡ് ക്രാഷ് കോഴ്‌സ് ലോഞ്ച് ചെയ്‌ത് പ്രധാനമന്ത്രി  കസ്റ്റമൈസ്‌ഡ് ക്രാഷ് കോഴ്‌സ്
മുന്‍നിര തൊഴിലാളികൾക്ക് കസ്റ്റമൈസ്‌ഡ് ക്രാഷ് കോഴ്‌സ് ലോഞ്ച് ചെയ്‌ത് പ്രധാനമന്ത്രി

By

Published : Jun 18, 2021, 1:08 PM IST

ന്യൂഡൽഹി:രാജ്യത്ത് ഒരു ലക്ഷത്തോളം കൊവിഡ് മുന്‍നിര പോരാളികളെ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രവർത്തനങ്ങളിലേർപ്പെട്ട മുന്‍നിര പോരാളികൾക്കായി കസ്റ്റമൈസ്‌ഡ്‌ ക്രാഷ് കോഴ്‌സ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

വരാനിരിക്കുന്ന പ്രതിസന്ധികളെ നേരിടാൻ നാം തയ്യാറായിരിക്കണമെന്നും അതിനായി ഒരു ലക്ഷത്തോളം കൊവിഡ് മുൻനിര പോരാളികളെ സജ്ജരാക്കാനുള്ള പദ്ധതി ആരംഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് മുതൽ മൂന്ന് വരെ മാസമാകും കോഴ്‌സ് കാലാവധിയെന്നും ഇവർക്ക് വേഗത്തിൽ തന്നെ ജോലിയിൽ പ്രവേശിക്കാനാകുമെന്നും നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. ആരോഗ്യ പ്രവർത്തകർക്കുള്ളിൽ ഇത് പുതിയൊരു ഊർജ്ജം സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റമൈസ്‌ഡ് ക്രാഷ് കോഴ്‌സ്

ഹോം കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, അഡ്വാൻസ്‌ഡ്‌ കെയർ സപ്പോർട്ട്, എമർജൻസി കെയർ സപ്പോർട്ട്, സാമ്പിൾ കളക്ഷൻ സപ്പോർട്ട്, മെഡിക്കൽ എക്വുപ്മെന്‍റ് സപ്പോർട്ട് എന്നീ ആറ് കസ്റ്റമൈസ്‌ഡ്‌ റോളുകളിലായാണ് പരിശീലനം നൽകുന്നത്.

പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന 3.0ന്‍റെ കീഴിലാണ് കോഴ്‌സ് രൂപകൽപന ചെയ്‌തിരിക്കുന്നത്. ഇതിനായി കേന്ദ്രം 276 കോടി രൂപ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ കാര്യാലയം അറിയിച്ചു.

READ MORE:മുന്‍നിര തൊഴിലാളികൾക്ക് കസ്റ്റമൈസ്‌ഡ് ക്രാഷ് കോഴ്‌സുമായി കേന്ദ്രം

ABOUT THE AUTHOR

...view details