പെദ്ദപള്ളി (തെലങ്കാന): തെലങ്കാനയിലെ പെദ്ദപ്പള്ളിയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തില്‍ നാല് പേർ കുടുങ്ങിയതായി അധികൃതർ അറിയിച്ചു. സേഫ്റ്റി മാനേജർ ജയരാജ്, അസിസ്റ്റന്‍റ് മാനേജർ ചൈതന്യ തേജ, ഖനി തൊഴിലാളി രവീന്ദർ, കരാർ ഉദ്യോഗസ്ഥൻ എന്നിവരാണ് ഖനിയ്ക്കുള്ളില്‍ കുടുങ്ങിയത്. ഖനിയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം ഇതില്‍ കൂടുതലുണ്ടാകാനാണ് സാധ്യത.
തെലങ്കാനയില്‍ കല്‍ക്കരി ഖനിയുടെ ഭിത്തി തകര്‍ന്നുവീണു; നാലുപേര്‍ കുടുങ്ങി - coal mine wall collapses in telangana
അഡ്രിയാല ലോംങ്‌വാള്‍ പദ്ധതിയുടെ ഭാഗമായ കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്
![തെലങ്കാനയില്‍ കല്‍ക്കരി ഖനിയുടെ ഭിത്തി തകര്‍ന്നുവീണു; നാലുപേര്‍ കുടുങ്ങി കല്‍ക്കരി ഖനി അപകടം തെലങ്കാന ഖനി ഭിത്തി തകര്‍ന്നു രാമഗുണ്ടം കല്‍ക്കരി ഖനി ഭിത്തി തകര്‍ന്നു ഖനി തൊഴിലാളികള്‍ കുടുങ്ങി coal mine wall collapses in telangana workers trapped in ramagundam coal mine](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14670887-555-14670887-1646727697243.jpg)
തെലങ്കാനയില്‍ കല്‍ക്കരി ഖനിയുടെ ഭിത്തി തകര്‍ന്നുവീണു; നാലുപേര്‍ കുടുങ്ങിയതായി വിവരം
തിങ്കളാഴ്‌ചയാണ് അപകടമുണ്ടായത്. രാമഗുണ്ടം മേഖലയിലുള്ള അഡ്രിയാല ലോംങ്‌വാള്‍ പദ്ധതിയുടെ ഭാഗമായ കൽക്കരി ഖനിയുടെ ഭിത്തി തകര്‍ന്ന് വീഴുകയായിരുന്നു. സിംഗരേണി എഎൽപിയുടെ ലെവല്‍ 85ലെ മേൽക്കൂരയുമായി ബന്ധപ്പെട്ട ജോലിയെ തുടർന്നാണ് ഖനിയുടെ ഭിത്തി തകർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Also read: കളിക്കുന്നതിനിടെ ഗേറ്റ് വീണ് നാലുവയസുകാരന് ദാരുണാന്ത്യം