കേരളം

kerala

ETV Bharat / bharat

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഇരട്ട-തുരങ്ക പാത അടുത്ത വര്‍ഷം - ഇരട്ട-തുരങ്ക പാതയുടെ നിർമാണം 2022 ഓടെ

തുരങ്കത്തിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കൽ ജോലികൾ ആരംഭിച്ചതോടെ പദ്ധതി 66 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന്‌ ഷിൻഡെ അറിയിച്ചു

India's longest road tunnel  Sanjay Gandhi National Park  Maharashtra PWD Minister Eknath Shinde  Maharashtra PWD Minister  Eknath Shinde  Maharashtra State Road Development Corporation  Ghodbunder Road  when will India's longest road tunnel start  ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഇരട്ട-തുരങ്ക പാത  ഇരട്ട-തുരങ്ക പാതയുടെ നിർമാണം 2022 ഓടെ  താനെ-ബോറിവാലി
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഇരട്ട-തുരങ്ക പാതയുടെ നിർമാണം 2022 ഓടെ

By

Published : Jul 16, 2021, 9:10 AM IST

മുംബൈ:താനെ-ബോറിവാലി ദേശിയപാതയെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ (11.80 കിലോമീറ്റർ) ഇരട്ട-തുരങ്ക പാതയുടെ നിർമാണ പ്രവർത്തനങ്ങൾ 2022 മാർച്ച് മുതൽ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര പിഡബ്ല്യുഡി മന്ത്രി ഏകനാഥ് ഷിൻഡെ.

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്‍റ്‌ കോർപ്പറേഷനിൽ (എംഎസ്ആർഡിസി) നിന്ന് പദ്ധതി ഏറ്റെടുത്ത മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്‍റ്‌ അതോറിറ്റി (എംഎംആർഡിഎ) 11,235 കോടി രൂപ ചെലവിട്ടാണ്‌ തുരങ്ക നിർമാണത്തിന്‌ തുടക്കം കുറിക്കുന്നത്‌. തുരങ്കത്തിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കൽ ജോലികൾ ആരംഭിച്ചതോടെ പദ്ധതി 66 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന്‌ ഷിൻഡെ പറഞ്ഞു.

also read:ജമ്മുവിൽ ഏറ്റുമുട്ടൽ;രണ്ട്‌ തീവ്രവാദികളെ സൈന്യം വധിച്ചു

ആറു വരി പാതയാണ്‌ തുരങ്കത്തിനുള്ളിൽ വരുക. ഒരു സമയം ഒരു ദിശയിൽ മൂന്ന്‌ വാഹനങ്ങൾക്ക്‌ സഞ്ചരിക്കാൻ സാധിക്കും. ഇതിലൂടെ വാഹനങ്ങൾക്ക് 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും യാത്രാ സമയം കുറയ്ക്കാനും കഴിയും.

ഓരോ 300 മീറ്ററിലും ക്രോസ്-ടണലുകൾ, ഡ്രെയിനേജ് സിസ്റ്റങ്ങൾ, സ്മോക്ക് ഡിറ്റക്ടർ, ജെറ്റ് ഫാൻഡ് എന്നിവ ഈ പദ്ധതിയിൽ ഉണ്ടായിരിക്കും.

ABOUT THE AUTHOR

...view details