ബെംഗളൂരു:തനിക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ ആരേയും കുറ്റപ്പെടുത്താനില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. കഴിഞ്ഞ ദിവസം മുൻ ലോക്‌സഭാംഗം വിഎസ് ഉഗ്രപ്പയും കോൺഗ്രസ് മീഡിയ കോർഡിനേറ്റർ എംഎ സലീമും ചേര്‍ന്ന് വാര്‍ത്താ സമ്മേളന വേളയില്‍ ശിവകുമാറിനെ വിമര്‍ശിച്ചിരുന്നു.
പത്ര സമ്മേളനം തുടങ്ങും മുന്‍പായിരുന്നു വിമര്‍ശനം. എന്നാല്‍ മൈക്ക് ഓണ്‍ ആയത് ഇരുവരും ശ്രദ്ധിച്ചിരുന്നില്ല. ശിവകുമാർ അഴിമതിക്കാരനും മദ്യപാനിയുമെന്നാണ് ഇരുവരും സംസാരിച്ചത്. ഇത് മൈക്കിലൂടെ പുറത്തുവന്നതോടെയാണ് വിവാദം കത്തിപ്പടർന്നത്.
ഇതോടെ വിഷയം ഏറ്റെടുത്ത ബിജെപി കടുത്ത വിമര്‍ശനമാണ് ശിവകുമാറിനെതിരെ നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ആരേയും കുറ്റം പറയാനില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. വിമര്‍ശിക്കാന്‍ ഉള്ള അവസരം തങ്ങള്‍ തന്നെയാണ് ഒരുക്കി നല്‍കിയത്. ആളുകള്‍ക്ക് പറയാനുള്ളത് പറയട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: ശിവൻ കുട്ടിക്കും മുഹമ്മദ് റിയാസിനും സിപിഎം എംഎല്‍എമാരുടെ രൂക്ഷവിമർശനം