കൊൽക്കത്ത:പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പിനേക്കാളും രാഷ്‌ട്രീയത്തേക്കാളും പ്രധാനം ജന ജീവിതമാണെന്നും മമത പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി പൗരത്വ ഭേദഗതി നിയമം ഉയർത്തുന്നതെന്ന് ആരോപിച്ച ബംഗാള്‍ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
രാഷ്‌ട്രീയത്തേക്കാൾ പ്രധാനം ജന ജീവിതത്തിന്; സിഎഎ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമത ബാനർജി - നിസിത് പ്രമാണിക് സിഎഎ
ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി പൗരത്വ ഭേദഗതി നിയമം ഉയർത്തിക്കാട്ടുന്നതെന്ന ആരോപണവുമായി മമത ബാനർജി. സിഎഎ രാജ്യത്തുടനീളം ക്രമേണ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്
സിഎഎ നടപ്പിലാക്കാൻ അനുവദിക്കില്ല. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണ് ബിജെപി ഇത് ചെയ്യുന്നത്. തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാവരും പൗരന്മാരാണെന്നും ഈ നിയമം നടപ്പിലാക്കുന്നതിന് എതിരാണെന്നും മമത ബാനർജി വ്യക്തമാക്കി. ചെന്നൈയിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് കൊൽക്കത്ത വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മമത.
അതേസമയം സിഎഎ രാജ്യത്തുടനീളം ക്രമേണ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക് പറഞ്ഞു. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയവരും നിലവിൽ ഗുജറാത്തിലെ രണ്ട് ജില്ലകളിൽ താമസിക്കുന്നവരുമായ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. നിരാലംബരും അടിച്ചമർത്തപ്പെട്ടവരുമായ ഹിന്ദുക്കൾക്കും മറ്റുള്ളവർക്കും വേണ്ടിയാണ് സിഎഎ നടപ്പാക്കുന്നത്. ഈ നിയമം ക്രമേണ രാജ്യത്തുടനീളം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.