ചെന്നൈ:തമിഴ്‌നാട്ടില്‍ സ്ത്രീകളെ ക്ഷേത്ര പൂജാരിമാരായി നിയമിക്കുമെന്ന് സര്‍ക്കാര്‍. അധികാരത്തിലേറിയതിന് ശേഷമുള്ള ഡിഎംകെ സര്‍ക്കാരിന്‍റെ ഏറ്റവും നിര്‍ണായക തീരുമാനമാണിത്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് നിയമനം.
ചരിത്ര നീക്കവുമായി തമിഴ്നാട്; പൂജ ചെയ്യാൻ സ്ത്രീകളും - ഡിഎംകെ സര്‍ക്കാര്‍
ബ്രാഹ്മണരല്ലാത്ത പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളിൽ നിയമിക്കും
ഇനി സ്ത്രീകള്‍ പൂജാരിമാരാകും; നിര്‍ണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍
താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുമെന്ന് മന്ത്രി പി.കെ.ശേഖര്‍ ബാബു. നിലവില്‍ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ നിയമിക്കും. ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. ഡിഎംകെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാഹ്മണരല്ലാത്ത, പരിശീലനം പൂർത്തിയാക്കിയ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളിൽ നിയമിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു.