ആഗ്ര (യുപി): അന്താരാഷ്‌ട്ര വനിത ദിനത്തോടനുബന്ധിച്ച് പുരാവസ്‌തു വകുപ്പിന് കീഴിലുള്ള എല്ലാ പൈതൃക കേന്ദ്രങ്ങളിലും സ്‌ത്രീകള്‍ക്ക് സൗജന്യ പ്രവേശനം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് (എഎസ്ഐ) സ്വദേശികളും വിദേശികളുമായ സ്‌ത്രീകള്‍ക്ക് പൈതൃക കേന്ദ്രങ്ങള്‍ സൗജന്യമായി കാണാനുള്ള അവസരമൊരുക്കുന്നത്. എഎസ്ഐ ഡയറക്‌ടര്‍ എൻ.കെ പഥക് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
താജ്‌മഹലും ആഗ്ര കോട്ടയും സൗജന്യമായി കാണാന്‍ വനിതകള്‍ക്ക് അവസരം - womens day free entry
താജ് മഹൽ, ആഗ്ര കോട്ട, ബേബി താജ്, റാം ബാഗ്, മെഹ്താബ് ബാഗ്, അക്ബർ ശവകുടീരം, മറിയം ശവകുടീരം, ഫത്തേപൂർ സിക്രി എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനം
അന്താരാഷ്‌ട്ര വനിത ദിനത്തില്‍ താജ് മഹലും ആഗ്ര കോട്ടയും സൗജന്യമായി കാണാം
Also read: കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സർട്ടിഫിക്കറ്റുകൾ; ലോക റെക്കോഡ് സ്വന്തമാക്കി മലയോര ദമ്പതികൾ
താജ് മഹൽ, ആഗ്ര ഫോർട്ട്, ബേബി താജ് (ഇത്മദ് ഉദ് ദൗല ശവകുടീരം), റാം ബാഗ്, മെഹ്താബ് ബാഗ്, അക്ബർ ശവകുടീരം, മറിയം ശവകുടീരം, ഫത്തേപൂർ സിക്രി എന്നിവിടങ്ങളിലാണ് സ്‌ത്രീകള്‍ക്ക് സൗജന്യ പ്രവേശനമുള്ളത്. 2019 മുതല്‍ മാർച്ച് 8ന് രാജ്യത്തെ പൈതൃക കേന്ദ്രങ്ങളില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.