ശ്രീനഗർ : അസം റൈഫിൾസിലെ 34 വനിത സൈനികരെ മധ്യ കശ്മീരിലെ ഗണ്ടർബാലിൽ വിന്യസിച്ച് ഇന്ത്യൻ ആർമി. നാട്ടുകാരും സേനയും തമ്മിലുള്ള ബന്ധം വളർത്തുന്നതിനായാണ് വനിത സൈനികരെ ഗന്ധർബാൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചത്.
മുൻപ് വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ അസം റൈഫിൾസിലെ വനിത സൈനികരെ വിന്യസിച്ചിരുന്നു. സ്ത്രീകൾ മയക്കുമരുന്ന്, ആയുധക്കടത്ത് ഇടപാടുകൾ നടത്തുന്നത് തടയുന്നതിനായാണ് കുപ്‌വാരയിൽ വനിതാ സൈനികരെ വിന്യസിച്ചത്. അതിന് ശേഷം ഇതാദ്യമായാണ് വനിത സൈനികരെ കശ്മീരിൽ വിന്യസിക്കുന്നത്.
മധ്യ കശ്മീരിലെ ഗണ്ടർബാലിൽ വനിതാ സൈനികരെ വിന്യസിച്ച് ഇന്ത്യൻ ആർമി 'ഗണ്ടർബാലിൽ നാട്ടുകാരും സേനയും തമ്മിലുള്ള ബന്ധം വളർത്തുന്നതിനായാണ് വിവിധ ചെക്ക് പോസ്റ്റുകളിൽ ഞങ്ങളെ വിന്യസിച്ചിരിക്കുന്നത്. ഭീകരരെ നേരിടാനും, മറ്റ് സൈനിക ഓപ്പറേഷനുകളിൽ പങ്കെടുക്കാനും, നാട്ടിലെ സ്‌ത്രീകളുമായി സംസാരിക്കാനും ഞങ്ങൾ മുൻപന്തിയിൽ തന്നെയുണ്ട്' - വനിത സൈനികർ പറഞ്ഞു.
ALSO READ:കശ്മീരിൽ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
നാട്ടിലെ വനിതകളിൽ നിന്ന് തീവ്രവാദികൾക്ക് എന്തെങ്കിലും സഹായം ലഭിച്ചതായി റിപ്പോർട്ടുകൾ ലഭിക്കുകയാണെങ്കിൽ അത് എങ്ങനെ നിയന്ത്രിക്കാമെന്നുള്ള പരിശീലനം തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും വനിത സൈനികർ കൂട്ടിച്ചേർത്തു.