കേരളം

kerala

ETV Bharat / bharat

ബസിൽ നിന്ന് തെറിച്ചുവീണ് മധ്യവയസ്‌കയ്‌ക്ക് ദാരുണാന്ത്യം - CCTV

ബസ് പെട്ടന്ന് ബ്രേക്ക് ചെയ്‌തതിനെത്തുടർന്ന് ഇവർ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു

ബസിൽ നിന്ന് പുറത്തേക്ക് വീണ് സ്ത്രീ മരിച്ചു  മഹേശ്വരി  തെങ്കാശി  പൊലീസ്  POLICE  സിസിടിവി  CCTV  Women died by falling down from the bus in Tamilnadu
ബസിൽ നിന്ന് തെറിച്ചുവീണ് മധ്യവയസ്‌കയ്‌ക്ക് ധാരുണാന്ത്യം

By

Published : Oct 21, 2021, 8:10 PM IST

Updated : Oct 21, 2021, 9:03 PM IST

ചെന്നൈ:തമിഴ്‌നാട്ടിലെ തെങ്കാശിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് വീണ് മധ്യവയസ്‌ക മരിച്ചു. ശങ്കരൻകോവിൽ സ്വദേശിയായ മഹേശ്വരിയാണ് തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന്‌ മരിച്ചത്.

ബസിൽ നിന്ന് തെറിച്ചുവീണ് മധ്യവയസ്‌കയ്‌ക്ക് ധാരുണാന്ത്യം

മകളുടെ വിവാഹത്തിനായി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ സീറ്റിൽ നിന്ന് എഴുന്നേറ്റ മഹേശ്വരി പെട്ടന്ന് ബസ് ബ്രേക്ക് ചെയ്‌തതിനെത്തുടർന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

ALSO READ :വിവാഹ വാഗ്‌ദാനം നൽകി പീഡനം; ഒളിവിൽ പോയ പ്രതി 9 വർഷങ്ങൾക്കു ശേഷം പിടിയിൽ

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക്‌ ഗുരുതര പരിക്കേറ്റതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം ഡ്രൈവർക്കും ബസ് ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.

Last Updated : Oct 21, 2021, 9:03 PM IST

ABOUT THE AUTHOR

...view details