മുംബൈ:കൊവിഡ് ടെസ്റ്റിന് ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക്കുകൾ വൃത്തിഹീനമായ സാഹചര്യത്തിൽ സ്ത്രീകളും കുട്ടികളും പാക്ക് ചെയ്യുന്ന വീഡിയോ പുറത്ത്. വീടുകൾക്കകത്തിരുന്ന് മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കാതെ സ്വാബ് സ്റ്റിക്കുകൾ പാക്ക് ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. 1000ഓളം സ്റ്റിക്കുകളാണ് വീഡിയോയിൽ പാക്ക് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
സ്വാബ് സ്റ്റിക്കുകൾ വിതരണം ചെയ്യുന്ന കോൺട്രാക്ടർ ആണ് തങ്ങളെ നിയമിച്ചതെന്നും 1000 സ്റ്റിക്കുകൾ പാക്ക് ചെയ്താൽ 20 രൂപ തങ്ങൾക്ക് ലഭിക്കുമെന്നും പാക്ക് ചെയ്യുന്ന സ്ത്രീ പറഞ്ഞു. കരാറുകാരൻ തൊഴിലാളികളുടെ സാമ്പത്തിക സ്ഥിതി മുതലെടുത്ത് ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപണം ഉയരുന്നു.