ഹൈദരാബാദ് : വനിതായാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ നീക്കവുമായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടി.എസ്.ആർ.ടി.സി). രാത്രി 7:30 ന് ശേഷം സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് ജീവനക്കാര്‍ക്ക് ടി.എസ്.ആർ.ടി.സി നല്‍കിയ നിര്‍ദേശം.
ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ഡിപ്പോ മാനേജർമാർ, ബസ് കണ്ടക്ടർമാർ, ഡ്രൈവർമാർ എന്നിവര്‍ക്ക് അധികൃതര്‍ നിര്‍ദേശം കൈമാറി.