ന്യൂഡല്‍ഹി:ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വിജയത്തിന് പിന്നില്‍ സ്ത്രീശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്തീകളുടെ നിശബ്ദവോട്ടുകാളാണ് ബിജെപിയെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മുതല്‍ താന്‍ മാധ്യമങ്ങള്‍ കാണുന്നുണ്ട്. അതിന്‍ ബിജെപിയുടെ നിശ്ബദ വോട്ടുകളെ കുറിച്ചുള്ള ചര്‍ച്ചയും കണ്ടു. ഗ്രാമീണ മേഖലയില്‍ അടക്കം ബിജെപിക്ക് സ്ത്രീകളുടെ നിശ്ബ്ദമായ പിന്തുണയുണ്ട്. നിശബ്ദവോട്ടുകളുടെ കേന്ദ്രമായി നമ്മുടെ രാഷ്ട്രം മാറികഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.