ജയ്‌പൂർ:വളർത്തുനായകളുടെ സ്‌നേഹത്തെക്കുറിച്ചുളള വാർത്തകൾ എന്നും വ്യത്യസ്‌തതയേകാറുണ്ട്. പോറ്റുന്നവരോട് നായകൾ കാണിക്കുന്ന സ്‌നേഹം എപ്പോഴും ആളുകൾക്കിടയിൽ സ്വീകാര്യതയും നേടും. ഇതിൽ നിന്ന് വ്യത്യസ്‌തമായി, കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും കാണാതായ വളർത്തുനായയെ അന്വേഷണത്തിനൊടുവിൽ കണ്ടുപിടിച്ചിരിക്കുകയാണ് ജയ്‌പൂർ സ്വദേശിയായ അനിത ജോത്വാനി.
അനിത ജോത്വാനി തന്‍റെ വളർത്തുനായയായ പോപ്കോണിനെ അമിതമായി സ്‌നേഹിച്ചിരുന്നു. പോപ്‌കോണിനെ ഏറെ നേരമൊന്നും കാണാതിരിക്കാന്‍ അനിതയ്‌ക്ക് കഴിയില്ല. ഇതിനിടെയാണ് പോപ്‌കോണിനെ കാണാതായത്. വളരെ വിഷമത്തിലായ അനിത നാലു ദിവസം ഭക്ഷണം പോലും കഴിക്കാതെ തന്‍റെ പ്രിയപ്പെട്ട നായക്കുട്ടിയ്‌ക്കായി കാത്തിരുന്നു.
നാലു ദിവസം കഴിഞ്ഞും പോപ്‌കോണ്‍ മടങ്ങിയെത്താതായതോടെ യുവതി, തന്‍റെ നായയെ കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. പത്തോ പതിനായിരമോ അല്ല, ഒരു ലക്ഷം രൂപയാണ് അനിത പാരിതോഷികമായി നല്‍കാമെന്ന് അറിയിച്ചത് (Jaipur women announces rs 1 lakh reward for missing pet dog). പിന്നാലെ പോപ്‌കോണിനെ അനിതയ്‌ക്ക് തിരിച്ചു കിട്ടി. അവരുടെ സന്തോ്യത്തിന് അതിരില്ലായിരുന്നു.
ജയ്‌പൂരിലെ മാളവ്യ നഗർ മേഖലയിലാണ് സംഭവം. മോഡൽ ടൗണിൽ താമസിക്കുന്ന അനിത ജോത്വാനിയുടെ വളർത്തുനായയെ നാല് ദിവസം മുമ്പാണ് രണ്ട് യുവാക്കൾ ചേർന്ന് മോഷ്‌ടിക്കുകയായിരുന്നു. മാളവ്യ നഗർ പോലീസ് സ്‌റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. പരിശീലകനായ രഞ്ജിത് യാദവാണ് തന്‍റെ വളർത്തുനായയെ നടക്കാനായി കൊണ്ടുപോയത് എന്ന് യുവതി പൊലീസിനോട് പറഞ്ഞു.