മഥുര(ഉത്തർപ്രദേശ്): ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പൊലീസ് പിടിയിൽ. ഉത്തർപ്രദേശിലെ സെൽഖേദ സ്വദേശിയായ മാനവേന്ദ്രയാണ് കൊല്ലപ്പെട്ടത്. 2022 ഏപ്രിൽ ഒമ്പതിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കാമുകന്‍റെ നിർദേശമനുസരിച്ച് ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയിൽ - മഥുര
മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും മാനവേന്ദ്രയുടെ ഭാര്യ പൊലീസിനോട് പറഞ്ഞു.
മാനവേന്ദ്രയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് മരിച്ചതാണെന്നാണ് മാനവേന്ദ്രയുടെ ഭാര്യ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.
മാനവേന്ദ്രയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാര്യയെയും ബന്ധുവായ ആതേന്ദ്ര എന്ന യുവാവിനെയും പൊലീസ് പിടികൂടിയത്. മാനവേന്ദ്രയുടെ ഭാര്യയും യുവാവും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ കൊലപാതകത്തെക്കുറിച്ച് പറയുന്നുണ്ട്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, കാമുകന്‍റെ നിർദേശത്തെ തുടർന്ന് ആദ്യം മദ്യം നൽകി ഭർത്താവിനെ അബോധാവസ്ഥയിലാക്കിയെന്നും പിന്നീട് വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും മാനവേന്ദ്രയുടെ ഭാര്യ പറഞ്ഞു.