കേരളം

kerala

ETV Bharat / bharat

ഹണി ട്രാപ്പിലൂടെ ജ്വല്ലറി ഉടമയില്‍ നിന്ന് തട്ടിയത് 50 ലക്ഷം, യുവതി അറസ്റ്റില്‍ - ഇന്നത്തെ ദേശീയ വാര്‍ത്തകള്‍

ഹണി ട്രാപ്പിലൂടെ ജ്വല്ലറി ഉടമയില്‍ നിന്ന് പണം തട്ടിയ സല്‍മ ബാനു അറസ്റ്റില്‍

women activist held for honey trapping jewelry shop owner karnataka  salma banu arrest for honey trapp  honey trapping jewelry shop owner karnataka  honey trap in karnataka  salma banu honey trapp  latest honey trap news in karnataka  latest news in karnataka  karnataka news today  ഹണി ട്രാപ്പിലൂടെ ജ്വലറി ഉടമയുടെ പക്കല്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെുത്തു  സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍  സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തകയായ സല്‍മ ബാനു അറസ്റ്റില്‍  കര്‍ണാടകയിലെ മാണ്ട്യ ജില്ലയിലാണ് സംഭവം  പ്രാദേശിക ബിജെപി അംഗത്വമുള്ള ജ്വലറി ഉടമ നിദോദി ജഗനാഥ ഷെട്ടിയാണ് സല്‍മ ബാനുവിന്‍റെ ഹണി ട്രാപ്പില്‍ വീണത്  പ്രാദേശിക ബിജെപി അംഗത്വമുള്ള ജ്വലറി ഉടമ നിദോദി ജഗനാഥ ഷെട്ടി  കര്‍ണാടക ഹണി ട്രാപ്പ് വാര്‍ത്തകള്‍  കര്‍ണാടക ഏറ്റവും പുതിയ വാര്‍ത്ത  കര്‍ണാടക ഇന്നത്തെ പ്രധാന വാര്‍ത്ത  ഇന്നത്തെ ദേശീയ വാര്‍ത്തകള്‍  national news today
ഹണി ട്രാപ്പിലൂടെ ജ്വലറി ഉടമയുടെ പക്കല്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെുത്തു; സാമൂഹിക- മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍

By

Published : Aug 22, 2022, 9:52 PM IST

മാണ്ഡ്യ : ഹണി ട്രാപ്പിലൂടെ ജ്വല്ലറി ഉടമയില്‍ നിന്ന് പണം തട്ടിയ യുവതി അറസ്റ്റില്‍. സാമൂഹിക- മനുഷ്യാവകാശ പ്രവര്‍ത്തകയായ സല്‍മ ബാനുവാണ് പിടിയിലായത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം.

പ്രാദേശിക ബിജെപി അംഗത്വമുള്ള ജ്വല്ലറി ഉടമ നിദോദി ജഗനാഥ ഷെട്ടിയാണ് സല്‍മ ബാനുവിന്‍റെ ഹണി ട്രാപ്പില്‍ വീണത്. യുവതി 50 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഫെബ്രുവരി 26ന് മൈസൂരില്‍ നിന്നും മാണ്ഡ്യയില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ പരിശോധിക്കാന്‍ പോയതായിരുന്നു ജഗനാഥ ഷെട്ടി. വഴിയില്‍വച്ച് നാലംഗ സംഘം ഇയാളെ മൈസൂരിലെ ഹോട്ടലിലേയ്ക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം സല്‍മയെ മുറിയിലെത്തിച്ച് അവര്‍ക്കൊപ്പമുള്ള ചിത്രം പകര്‍ത്തി.

ഉടനടി നാല് കോടി രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ ജ്വല്ലറി ഉടമ 50 ലക്ഷം രൂപ നല്‍കി. എന്നാല്‍ പ്രതികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇയാളെ നിരന്തരം ശല്യം ചെയ്‌തതോടെ മാണ്ഡ്യ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details