ന്യൂഡൽഹി: മെട്രോ സ്‌റ്റേഷനിലുണ്ടായ അപകടത്തെ തുടർന്ന് മരിച്ച യുവതിയുടെ (Womans death at metro station) അടുത്ത ബന്ധുക്കൾക്ക് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (Delhi Metro Rail Corporation-DMRC) 15 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു (dmrc offers 15 lakh compensation). ഡിസംബർ 14 ന് ഇന്ദർലോക് മെട്രോ സ്റ്റേഷനിലാണ് അപകടം നടന്നത്. വസ്‌ത്രങ്ങൾ ട്രെയിനിൽ കുരുങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി കഴിഞ്ഞ ശനിയാഴ്‌ചയാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണർ (Commissioner of Metro Railway Safety-CMRS) അന്വേഷണം നടത്തിവരികയാണ്. 2017 ലെ മെട്രോ റെയിൽവേ (ക്ലെയിം നടപടിക്രമങ്ങൾ) ചട്ടങ്ങൾ അനുസരിച്ച്, മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്നും പ്രസ്‌താവനയിൽ പറയുന്നു.
കൂടാതെ, മരിച്ചവരുടെ മക്കൾക്ക് മാനുഷിക സഹായമെന്ന നിലയിൽ 10 ലക്ഷം രൂപ കൂടി നൽകും. കുട്ടികൾ ഇരുവരും പ്രായപൂർത്തിയാകാത്തവരായതിനാൽ, ഡിഎംആർസി നിലവിൽ തുക കൈമാറുന്നതിനുള്ള നിയമപരമായ മാർഗങ്ങൾ ക്രമീകരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു.
കൂടാതെ, രണ്ട് കുട്ടികളുടെ വിദ്യാഭ്യാസവും ഡിഎംആർസി ഏറ്റെടുക്കുമെന്ന് അർബൻ ട്രാൻസ്പോർട്ടർ പറഞ്ഞു. എല്ലാ ആവശ്യങ്ങളും വേഗത്തിൽ സുഗമമാക്കുന്നതിന് വിഷയം പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ ഡിഎംആർസി നിയോഗിച്ചിട്ടുണ്ട്. കുട്ടികളുടെ പരിചരണവും വിദ്യാഭ്യാസവും ഡൽഹി മെട്രോ മാനേജ്‌മെന്‍റ് ഉറപ്പാക്കണമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും നിർദ്ദേശം നൽകിയതായി പ്രസ്‌താവനയിൽ പറയുന്നു.