കേരളം

kerala

ETV Bharat / bharat

53 കാരിയുടെ മൃതദേഹം പ്ലാസ്‌റ്റിക് കവറിലും കക്കൂസ് ടാങ്കിലും; മകള്‍ കസ്റ്റഡിയില്‍ - മഹാരാഷ്‌ട്രയിലെ ലാൽബാഗില്‍

മകളെ ചോദ്യം ചെയ്യലിന്‍റെ ഭാഗമായാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തെക്കുറിച്ച് ഇതേവരെ വ്യക്തത വന്നിട്ടില്ല

മൃതദേഹം പ്ലാസ്‌റ്റിക് കവറിലും കക്കൂസ് ടാങ്കിലും  womans dead body parts found lalbagh  womans dead body parts found  പൊലീസ് കസ്റ്റഡി  മഹാരാഷ്‌ട്രയിലെ ലാൽബാഗില്‍
മൃതദേഹം പ്ലാസ്‌റ്റിക് കവറിലും കക്കൂസ് ടാങ്കിലും

By

Published : Mar 15, 2023, 8:30 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ ലാൽബാഗില്‍ 53 വയസുകാരിയുടെ അഴുകിയ മൃതദേഹം ഫ്ലാറ്റിനുള്ളിലെ പ്ലാസ്റ്റിക് ബാഗിലും കക്കൂസ് ടാങ്കിലും കണ്ടെത്തിയ സംഭവത്തില്‍ മകള്‍ കസ്റ്റഡിയില്‍. വീണ പ്രകാശ് ജെയ്‌ന്‍ എന്ന സ്‌ത്രീയുടെ മൃതദേഹമാണ് മാര്‍ച്ച് 14ന് രാത്രി 11 മണിയോടെ കണ്ടെത്തിയത്. ലാൽബാഗിലെ രാജ സൊസൈറ്റിക്ക് എതിർവശത്തുള്ള പെറു കോമ്പൗണ്ടിലെ ഫ്ലാറ്റിലാണ് സ്‌ത്രീ താമസിച്ചിരുന്നത്. ശരീരാവയവങ്ങള്‍ നിരവധി കഷണങ്ങളാക്കിയാണ് കക്കൂസ് ടാങ്കിലുടെ തള്ളിയത്.

മാസങ്ങള്‍ക്ക് മുന്‍പാണ് 53കാരിയെ കാണാതായത്. സംഭവത്തിൽ കാലാചൗക്കി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയത് ഉദ്യോഗസ്ഥര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മരിച്ച വീണ പ്രകാശ് ജെയിന്‍റെ 22 കാരിയായ മകള്‍ പൂനം ജെയിനിനെ ചോദ്യം ചെയ്യലിന്‍റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജീർണിച്ച നിലയിലുള്ള മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിനായി കെഇഎം ആശുപത്രിയിലേക്ക് അയച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പ്രവീൺ മുണ്ടെ അറിയിച്ചു.

സംഭവത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല, അന്വേഷണം ഊര്‍ജിതം:മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി അലമാരയിൽ അടച്ചുവച്ച നിലയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സ്‌ത്രീയുടെ ശരീരത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൈകാലുകൾ തുടങ്ങി ശരീരത്തിന്‍റെ പല ഭാഗങ്ങളും കഷണങ്ങളാക്കിയ നിലയിലാണ് കണ്ടെത്തിയത്. രാത്രി ഏറെ വൈകി ഫോറന്‍സിക് സംഘമെത്തി മൃതദേഹം കണ്ടെത്തിയ ഫ്‌ളാറ്റിനുള്ളിലെ റൂമുകളും സമീപ ഇടങ്ങളിലും പരിശോധന നടത്തി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. മുംബൈയിലെ കാലാചൗക്കി പൊലീസാണ് അന്വേഷണം നടത്തുന്നത്. അതേസമയം, കൊലപാതകത്തിന്‍റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പമുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നാട്ടുകാര്‍ ആരോപിക്കുന്നത് 22കാരിയായ മകളാണ് അമ്മയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി അലമാരയിൽ ഒളിപ്പിച്ചതെന്നാണ്.

19കാരനെ കൊന്ന് കെട്ടിയിട്ട നിലയിൽ:ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്ലാസ്റ്റിക് ബാഗിൽ നിന്ന് മൃതദേഹം പുറത്തെടുക്കുമ്പോൾ പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു വീണ ജെയിനിന്‍റെ മൃതദേഹം. ജയ് ഹിന്ദ് സിനിമ നിര്‍മാണ കമ്പനിക്ക് എതിർവശത്തുള്ള ചൈത്യ 777 എന്ന നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ 12-ാം നിലയിൽ 19 വയസുകാരനെ കൊന്ന് കെട്ടിയിട്ട നിലയിൽ മാര്‍ച്ച് 13ന് കണ്ടെത്തിയിരുന്നു. മസുർമിയ എന്ന കുട്ടിയാണ് മരിച്ചത്. ഈ കൊലപാതകത്തെക്കുറിച്ച് കാലാചൗക്കി പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് മറ്റൊരു കൊലപാതകം റിപ്പോര്‍ട്ട് ചെയ്‌തത്.

സംഭവത്തെക്കുറിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങനെ: “സംഭവം നടന്ന ലാൽബാഗ് ഏരിയയില്‍ നിന്നും മൃതദേഹം വളരെയധികം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞയുടൻ പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുക്കുകയും അന്വേഷണം പ്രദേശത്ത് വന്‍ തോതില്‍ തെരച്ചില്‍ നടത്തുകയും ചെയ്യുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തും. ഇതിന് പുറമെ പ്രദേശത്തെ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും'.

ABOUT THE AUTHOR

...view details