ചെന്നൈ: തമിഴ്‌നാട് കോയമ്പത്തൂരില്‍ സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാനാവത്ത നിലയില്‍ റോഡില്‍ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെ ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡിലാണ് ചേതനയറ്റശരീരം കണ്ടെത്തിയത്. യാത്രക്കാര്‍ പീലമേട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് മൃതദേഹം. വാഹനാപകടത്തില്‍ മരിച്ചതായിരിക്കാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കാറില്‍ നിന്ന് മൃതദേഹം പുറത്തേക്കെറിയുകയായിരുന്നുവെന്ന് കണ്ടെത്തി.