കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കരിങ്കൊടി കാണിച്ച യുവതിക്ക് നേരെ വെടിവയ്പ്പ് - showed black flag to Prime Minister Narendra Modi Purvanchal

പ്രധാനമന്ത്രിക്ക് നേരെ യുവതി കരിങ്കൊടി കാണിച്ചത് പൂർവാഞ്ചൽ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടന ചടങ്ങില്‍

woman who showed black flag to PM Modi shot at by criminals  പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ച യുവതിയെ വെടിവച്ചു  പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തക  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിച്ചു  Samajwadi Party worker shot for showed black flag to PM Modi  showed black flag to Prime Minister Narendra Modi Purvanchal  launch of Purvanchal Expressway
പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ച യുവതിക്ക് നേരെ വെടിവയ്പ്പ്

By

Published : Jan 4, 2022, 9:50 AM IST

സുൽത്താൻപൂർ (ഉത്തർപ്രദേശ്) : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിച്ച യുവതിയ്ക്ക് നേരെ അക്രമികളുടെ വെടിവയ്പ്പ്. സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രവർത്തകയായ റിത യാദവ് എന്ന യുവതിക്ക് നേരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.

ALSO READ:കടം വീട്ടാന്‍ 2 ലക്ഷം ആവശ്യപ്പെട്ട് 'കിഡ്‌നാപ് നാടകം', ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വ്യാജസന്ദേശവും ; ഒടുവില്‍ സംഭവിച്ചത്

തിങ്കളാഴ്ച ലഖ്‌നൗ-വാരാണസി റോഡിൽ വച്ചായിരുന്നു സംഭവം. പൂർവാഞ്ചൽ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രിക്ക് നേരെ യുവതി കരിങ്കൊടി കാണിച്ചത്.

തുടർന്ന് കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാതർ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. സംഭവം അന്വേഷിക്കാൻ സിഐയെ ചുമതലപ്പെടുത്തിയതായി എസ് പി അറിയിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details