ബെംഗളൂരു: കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഹൂബ്ളി സ്വദേശി ശ്രീദേവി കമ്മർ ആണ് ആത്മഹത്യ ചെയ്‌തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. മരിച്ച യുവതിയുടെ കുടുബത്തിന് പ്രഹ്ളാദ് ജോഷി, എംഎൽഎ അമൃത ദേശായി എന്നിവർ 50000 രൂപ ധന സഹായം പ്രഖ്യാപിച്ചു.
പ്രഹ്ളാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു - എംഎൽഎ അമൃത ദേശായി
മരിച്ച യുവതിയുടെ കുടുബത്തിന് പ്രഹ്ളാദ് ജോഷി, എംഎൽഎ അമൃത ദേശായി എന്നിവർ 50000 രൂപ ധന സഹായം പ്രഖ്യാപിച്ചു.
പ്രഹ്ളാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു
ഏപ്രിൽ ആറിന് മയൂരി എസ്റ്റേറ്റിലെ മന്ത്രിയുടെ വീടിനു മുന്നിൽ യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ഹുബ്ലിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം.