ഔറംഗബാദ്:പാഞ്ഞെത്തിയ ട്രെയിനിനും ട്രാക്കിനും ഇടയിൽ കുടുങ്ങിയ 45കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്ന ജനശദാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിന് അടിയിലാണ് ഉത്തരനഗർ സ്വദേശിനിയായ സ്‌ത്രീ കുടുങ്ങിയത്. തിങ്കളാഴ്‌ചയായിരുന്നു (മെയ് 30) ഞെട്ടിക്കുന്ന സംഭവം.
അത്ഭുത രക്ഷപ്പെടല്‍: കുതിച്ചെത്തി ട്രെയിൻ, പാളത്തില്‍ കുടുങ്ങിയ സ്ത്രീ ജീവിതത്തിലേക്ക്! - Woman under Jan shadabdhi Express train
രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു
പാളം മുറിച്ചുകടക്കുന്നതിനിടെ കാൽ പാളങ്ങൾക്കിടയിൽ കുടുങ്ങിയ ഇവർ രക്ഷപ്പെടാൻ മറ്റ് മാർഗങ്ങളില്ലാതെ വന്നപ്പോൾ ട്രാക്കിൽ തന്നെ കിടന്നു. അതിവേഗത്തിലെത്തിയ ട്രെയിൻ സ്‌ത്രീയുടെ മുകളിലൂടെ കടന്നുപോയെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ ജനങ്ങൾക്ക് നെഞ്ചിടിപ്പോടെ കണ്ടുനിൽക്കാനല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു.
ട്രാക്കിനു നടുവിൽ സ്‌ത്രീയെ കണ്ട എൻജിൻ ഡ്രൈവർ പെട്ടെന്നുതന്നെ ട്രെയിൻ നിർത്തി. ആളുകൾ സ്‌ത്രീക്കരികിലേക്കോടി. എന്നാൽ പരിക്കുകളൊന്നും കൂടാതെ അവർ രക്ഷപ്പെട്ടത് എൻജിൻ ഡ്രൈവറുൾപ്പെടെ എല്ലാവർക്കും ആശ്വാസമായി. ഉടൻതന്നെ എല്ലാവരും ചേർന്ന് അവരെ ട്രെയിനിനടിയിൽ നിന്ന് പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.