കാഠ്മണ്ഡു:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേപ്പാളിലെ നിശ പാര്‍ട്ടിയില്‍ പങ്കെടുത്തത് വിവാദമായതോടെ വ്യാഴാഴ്ച വൈകുന്നേരം കാഠ്മണ്ഡുവില്‍ നിന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി. നിശ ക്ലബിലേക്കുള്ള തന്റെ വിവാദമായ സന്ദര്‍ശനത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്താതെയാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം നിശ പാര്‍ട്ടിയില്‍ മദ്യപിച്ചിരുന്ന യുവതി നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹൗ യാങ്കിയാണെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് അഭ്യൂഹങ്ങള്‍ കാട്ടു തീപോലെ പടരാന്‍ ഇടയാക്കിയത്.
സംഭവത്തില്‍ ഭരണ കക്ഷിയായ ബി ജെ പി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം നടത്തുകയായിരുന്നു. എന്നാല്‍ സൃഹൃത്ത് സുമ്നിമ ഉദസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായാണ് സുബ്രഹ്മണ്യം ഗാന്ധി, കലാവതി ഗാന്ധി എന്നിവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കാഠ്മണ്ഡുവിലെത്തിയന്ന വിവരം ഐഎഎന്‍എസ് പുറത്ത് വിടുകയായിരുന്നു. രാഹുലിന്റെ കൈവശം സാധാരണ ഇന്ത്യന്‍ പാസ്പോര്‍ട്ട് മാത്രമാണുണ്ടായിരുന്നതെന്നാണ് ഐഎഎന്‍എസിന്റെ റിപ്പോര്‍ട്ട്.