ബെംഗളൂരു : കർണാടകയിൽ ടാങ്കർ ലോറി കയറിയിറങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ലഗ്ഗരെ സ്വദേശിയായ ആശ എന്ന യുവതിയാണ് മരിച്ചത്. ലഗ്ഗരെ നഗരത്തിൽ ബസ് സ്‌റ്റാന്‍ഡിന് സമീപം പബ്ലിക് സ്‌കൂളിന് മുന്നിൽ വച്ച് ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായത്.
ഡ്രൈവര്‍ മൊബൈലില്‍ നോക്കി ; ടാങ്കർ ലോറി കയറിയിറങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം - സ്‌കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം
ഡ്രൈവർ മൊബൈൽ ഫോൺ നോക്കുന്നതിനിടെ ടാങ്കർ ലോറി യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു
ശരീരത്തിൽ ടാങ്കർ പാഞ്ഞുകയറി സ്‌കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം
Also read: ഇടുക്കിയിൽ പിതാവ് പിന്നോട്ടെടുത്ത ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു കിംസ് ആശുപത്രിയില്‍ നഴ്‌സാണ് ആശ. മൊബൈൽ ഫോൺ നോക്കുന്നതിനിടെ ടാങ്കർ ഡ്രൈവര്‍ യുവതിയെ ഇടിച്ചിടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ടാങ്കർ ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. സംഭവത്തില്‍ രാജാജി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.