ഗ്വാളിയോർ :ബൈക്കിലെത്തി തോക്കൂചൂണ്ടി മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച യുവാക്കളുടെ ശ്രമം പരാജയപ്പെടുത്തി യുവതി. രണ്ട് വയസുകാരിയായ മകൾ ഒപ്പമുണ്ടായിരുന്നിട്ടും മനോധൈര്യമാണ് മോഷണ ശ്രമത്തിന് തടയിടാന്‍ യുവതിക്ക് കരുത്തായത്. മധ്യപ്രദേശിലെ മുരാർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
ജഡേറുവ അണക്കെട്ടിന് സമീപമുള്ള പാർക്കിൽ കാജൽ തോമറും മകൾ ശ്രീവ്യയും നടക്കാൻ പോയ സമയത്താണ് മോഷണ ശ്രമം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ഇവര്‍ തോക്കിന്‍മുനയിൽ നിർത്തി. മനോധൈര്യം കൈവിടാതെ കാജൽ മോഷ്‌ടാക്കളില്‍ ഒരാളെ കല്ലുകൊണ്ട് ആക്രമിച്ചു. തുടര്‍ന്ന്, ഇയാളുടെ കൈയിൽ നിന്ന് തോക്ക് വീഴാൻ കാരണമായി.