പല്‍നാടു (ആന്ധ്രാപ്രദേശ്): രണ്ടുവയസുകാരനായ മകന്‍റെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്‌തു. ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലെ ഗുരജാലയിലാണ് ക്രൂരമായ സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്‌തത്.
റെയില്‍വേ സ്റ്റേഷനില്‍ വച്ച് യുവതിയെ രക്തസ്രാവത്തോടെ സമീപവാസികള്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ സര്‍ക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കൊപ്പം രണ്ടുവയസുള്ള മകനുമുണ്ടായിരുന്നു.