കേരളം

kerala

ETV Bharat / bharat

വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സഹപ്രവര്‍ത്തക - bengaluru fir against inspector for rape

യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ഗര്‍ഭച്ഛിദ്രത്തിന്‍റെ ഗുളികകള്‍ നിര്‍ബന്ധമായി കഴിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

ബെംഗളൂരു വിവാഹ വാഗ്‌ദാനം പീഡനം  പൊലീസ് ഉദ്യോഗസ്ഥന്‍ വിവാഹ വാഗ്‌ദാനം പീഡനം പരാതി  പൊലീസ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തക പരാതി  പൊലീസ് ഉദ്യോഗസ്ഥനെതിരെ വനിത പൊലീസ് കോണ്‍സ്റ്റബിള്‍  rape case against police inspector  bengaluru fir against inspector for rape  woman police constable lodges fir against inspector
വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സഹപ്രവര്‍ത്തക

By

Published : Mar 11, 2022, 9:06 AM IST

ബെംഗളൂരു: ബെംഗളൂരുവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി സഹപ്രവർത്തക. സംസ്ഥാന ഇന്‍റലിജന്‍സ് വകുപ്പിലെ ഇന്‍സ്‌പെക്‌ടറായ ആർ മധുസൂധനെതിരെയാണ് കോണ്‍സ്റ്റബിള്‍ കൂടിയായ യുവതി പരാതി നല്‍കിയത്. യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ഗര്‍ഭച്ഛിദ്രത്തിന്‍റെ ഗുളികകള്‍ നിര്‍ബന്ധമായി കഴിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഗോവിന്ദരാജ് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

2017 മുതൽ യുവതിയ്ക്ക് പ്രതിയെ അറിയാം. വിവാഹം ചെയ്യാമെന്ന് വാഗ്‌ദാനം ചെയ്‌ത ശേഷം ബംഗളൂരുവിലെ പ്രാന്തപ്രദേശത്തുള്ള റിസോർട്ടില്‍ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം യുവതിയുടെ ആരോഗ്യനില മോശമായി. എന്നാല്‍ ഇക്കാര്യം ആരോടും പറയരുതെന്ന് അഭ്യർത്ഥിക്കുകയും വീണ്ടും വിവാഹ വാഗ്‌ദാനം നൽകുകയും ബന്ധം തുടരുകയും ചെയ്‌തു.

2019ൽ യുവതി ഗർഭിണിയായപ്പോൾ ചിക്കബല്ലാപ്പൂരിലേക്ക് കൊണ്ടുപോകുകയും ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികകൾ ബലമായി കഴിപ്പിക്കുകയും ചെയ്‌തു. ഇതേത്തുടർന്ന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ കോലാറിലെ ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്തി. മൂടലപാല്യയിലെ വാടകവീട്ടിലാണ് യുവതിയെ താമസിപ്പിച്ചത്.

പിന്നീട് യുവതി വീണ്ടും വിവാഹത്തിന് നിർബന്ധിച്ചപ്പോൾ പ്രതി ഗര്‍ഭിണിയായ യുവതിയെ ആക്രമിക്കുകയും വയറിൽ ചവിട്ടുകയും ചെയ്‌തു. തുടര്‍ന്ന് യുവതിയുടെ ഗര്‍ഭം അലസിയെന്നും പരാതിയില്‍ പറയുന്നു. ഫെബ്രുവരി 19ന് പ്രതി വധ ഭീഷണി മുഴക്കിയെന്നും യുവതി ആരോപിച്ചു.

Also read: ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു

ABOUT THE AUTHOR

...view details