കേരളം

kerala

ETV Bharat / bharat

Woman Paraded With Garland Of Chappals: യുവതിയെ ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തിച്ചു; അക്രമം പണം ആവശ്യപ്പെട്ടെന്ന് ആരോപണം - ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കണക്ക്

Woman Paraded With Garland Of Chappals In Karnataka Belagavi: ഹണിട്രാപ്പും ബ്ലാക്ക് മെയിലിങും നടത്തി പണം തട്ടുന്നുവെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ യുവതിയെ മൃത്യുഞ്ജയ സർക്കിളിൽ ചെരുപ്പുമാല അണിയിച്ച് നടത്തിയത്

Woman Paraded With Garland Of Chappals  Karnataka Belagavi News  Crime Cases Registered In India  Why Crimes increasing In india  Karnataka Crime News  യുവതിയെ ചെരുപ്പുമാല അണിയിച്ച് നടത്തിച്ചു  പണം ആവശ്യപ്പെട്ട് അക്രമം  ഹണിട്രാപ്പും ബ്ലാക്ക് മെയിലിങും  ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കണക്ക്  എന്തുകൊണ്ട് കുറ്റകൃത്യങ്ങള്‍ പെരുകുന്നു
Woman Paraded With Garland Of Chappals

By ETV Bharat Kerala Team

Published : Oct 14, 2023, 11:02 PM IST

ബെലഗാവി (കർണാടക): യുവതിയെ ചെരുപ്പുമാല അണിയിച്ച് പൊതുനിരത്തിലൂടെ നടത്തിച്ചു (Woman Paraded With Garland Of Chappals). ബെലഗാവി ജില്ലയിലെ (Belagavi District) ഗോകക താലൂക്കിലെ ഘടപ്രഭ പട്ടണത്തിൽ വെള്ളിയാഴ്‌ച (13.10.2023) രാത്രിയാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്. ഹണിട്രാപ്പും ബ്ലാക്ക് മെയിലിങും (Honey trap and Blackmailing) നടത്തി പണം തട്ടുന്നുവെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ യുവതിയെ മൃത്യുഞ്ജയ സർക്കിളിൽ ചെരുപ്പുമാല അണിയിച്ച് നടത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഈ യുവതി ഒരു ഉദ്യോഗസ്ഥനെ മര്‍ദിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. യുവതി തങ്ങളെയും ശല്യം ചെയ്യുന്നതായും ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ ചെരുപ്പുമാല അണിയിച്ച് പൊതുനിരത്തിലൂടെ നടത്തിയത്. അതേസമയം ആൾക്കൂട്ടത്താല്‍ മർദിക്കപ്പെട്ട യുവതി സംഭവത്തെ കുറിച്ച് പ്രതികരിച്ചത് മറ്റൊരു രീതിയിലാണ്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവര്‍ പ്രതികരിച്ചത്.

Also Read: Son Killed Mother In Kasargod: ഫോൺവിളി ചോദ്യം ചെയ്‌തതിൽ തർക്കം; മാനസിക വെല്ലുവിളി നേരിടുന്ന മകന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു

കഴിഞ്ഞ മാസം 30ന് ഒരു സംഘടനയിലെ ചിലർ എന്റെ അടുത്ത് വന്ന് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തി. നൽകിയില്ലെങ്കിൽ നാടുകടത്തുമെന്നും ഭീഷണി മുഴക്കി. എന്നാല്‍ താന്‍ ഭിക്ഷ യാചിച്ചാണ് ജീവിക്കുന്നതെന്ന് അവരോട് പറഞ്ഞുവെന്നും പണം നൽകാൻ വിസമ്മതിച്ചുവെന്നും യുവതി ആരോപിച്ചു. എന്നാൽ വെള്ളിയാഴ്‌ച രാത്രി വീണ്ടും ചിലർ തങ്ങളുടെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ തരണമെന്ന് വീണ്ടും ആവശ്യപ്പെട്ടുവെന്നും പണം നൽകാത്തതിന് തന്നെ ആക്രമിക്കുകയും പിന്നീട് നഗ്നനയാക്കി ചെരിപ്പുമാലയിട്ട് പ്രകടനം നടത്തുകയായിരുന്നുവെന്നും ഇവര്‍ കണ്ണീരോടെ പറഞ്ഞു.

ഇന്നലെ(13.10.2023) രാത്രി 8.30 ഓടെ, അത്താഴം കഴിക്കുന്നതിനിടെ 36 പേർ തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിവന്നു. അവർ എന്നെയും തുടര്‍ന്ന് എന്‍റെ ഭാര്യയെയും മർദിച്ചു. വസ്‌ത്രമുരിഞ്ഞ് അവരെ നഗ്നയാക്കി ബലാത്സംഗം ചെയ്തുവെന്നും യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. തങ്ങളെ നാടുകടത്താന്‍ അവരുടെ സംഘടന ഒരു ഉദ്യോഗസ്ഥനോട് അപേക്ഷിച്ചതായി അറിയിച്ച് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് അവളെ വീട്ടില്‍ നിന്നും പൊലീസ് സ്‌റ്റേഷനിലേക്ക് കഴുത്തില്‍ ചെരുപ്പുമാലയിച്ച് നടത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Youth Trapped And Converted : വിവാഹം തീരുമാനിക്കാനെന്ന വ്യാജേന ക്ഷണം ; പെണ്‍കുട്ടിയുടെ കുടുംബം മയക്കി ചേലാകര്‍മ്മം നടത്തിയെന്ന് പരാതി

ABOUT THE AUTHOR

...view details