ബെംഗളൂരു: കര്‍ണാടകയിലെ യാദാഗിരിയില്‍ യുവതിയെ നഗ്നയാക്കി മര്‍ദിച്ചതിന് ശേഷം നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് യാദാഗിരി ജില്ലയിലെ ഷഹാപൂരിലാണ് സംഭവം. യുവതിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.
കര്‍ണാടകയില്‍ നാല് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്‌തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി - yadagiri rape case news
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്
കര്‍ണാടകയില്‍ നാല് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്‌തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷഹാപൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഒന്നര വര്‍ഷത്തിന് മുന്‍പാണ് സംഭവം നടന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ സംഭവം നടന്നത് എട്ട് മാസങ്ങള്‍ക്ക് മുമ്പാണെന്ന് കണ്ടെത്തിയതായി യാദാഗിരി എസ്‌പി സി.ബി വേദമൂര്‍ത്തി പറഞ്ഞു.
Also read: 15 വയസുകാരിയെ ചുറ്റിക കൊണ്ട് ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്‌തു ; പ്രതി പിടിയിൽ