സേലം : മദ്യപിച്ചെത്തി ദിവസവും അക്രമിക്കുന്നതിനെ തുടര്‍ന്ന് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. തമിഴ്നാട് കിച്ചിപ്പാളയം എസ്എംസി കോളനിയിൽ സേതുപതി (33) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ പ്രിയയെ(30) പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവർക്ക് ഏഴുവയസുള്ള മകളും പത്തുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
ദമ്പതികൾ തമ്മിൽ തർക്കം പതിവാണെന്ന് അയൽവാസികൾ പറയുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാട്ടർ ഡ്രമ്മിൽ ഒളിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ (ഡിസംബർ 24) പ്രിയയും സുഹൃത്തും ചേർന്ന് ഡ്രം പുറത്തേക്ക് എറിയാൻ ശ്രമിച്ചപ്പോൾ അതിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.