മുംബൈ:മുസ്‌ലിം സ്ത്രീകള്‍ വില്പനയ്ക്ക് എന്ന തരത്തില്‍ ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിച്ച 'ബുള്ളി ബായ്' ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിൽ വച്ച് മുംബൈ പൊലീസിന്റെ സൈബർ സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രം ഇവരാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.
പ്രതിയെ ഉത്തരാഖണ്ഡില്‍ കോടതിയില്‍ ഹാജരാക്കിയെ ശേഷം മുബൈയിലേക്ക് കൊണ്ടുവരും. 21കാരനായ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി വിശാൽ കുമാറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ യുവതിയും യുവാവും തമ്മില്‍ ഇന്‍സ്റ്റാഗ്രാം വഴി സുഹൃത്തുക്കളായിരുന്നു. ആപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് വിവരം. വിശാല്‍ ഡിസംബര്‍ 31ന് തന്‍റെ പേര് മാറ്റി സിഖ് പേര് നല്‍കിയിരുന്നു. ബംഗളൂരുവില്‍ നിന്നാണ് വിശാലിനെ അറസ്റ്റ് ചെയ്ത് മുംബൈയില്‍ എത്തിച്ചത്.