പട്‌ന:ഹരിയാനയിലെ അംബാല കാന്‍റിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ലഫ്റ്റനന്‍റ് സാക്ഷിയാണ് മരിച്ചത്. സാക്ഷിയെ സ്‌ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്ന് മതാപിതാക്കൾ പറഞ്ഞു. മകളെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.
ഹരിയാനയിൽ ലഫ്റ്റനന്‍റ് തൂങ്ങിമരിച്ച നിലയിൽ - ലഫ്റ്റനന്‍റ് തൂങ്ങിമരിച്ചനിലയിൽ
ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചു.
ഹരിയാനയിൽ ലഫ്റ്റനന്‍റ് തൂങ്ങിമരിച്ചനിലയിൽ
ALSO READ:ജമ്മുവില്‍ 20കാരൻ ആള്‍ക്കൂട്ട മർദനമേറ്റ് മരിച്ചു
സാക്ഷിയുടെ ഭർത്താവ് നവനീത് മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്ന് സാക്ഷിയുടെ പിതാവ് പറഞ്ഞു. മരിക്കുന്നതിന്‍റെ തലേദിവസം രാത്രി മകൾ വിളിച്ചെന്നും നവനീത് ഉപദ്രവിക്കുന്നതായി പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 304 ബി വകുപ്പ് പ്രകാരം നവീനിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.