കേരളം

kerala

ETV Bharat / bharat

ഭർത്താവ് തുന്നിയ ബ്ലൗസ് ഇഷ്‌ടമായില്ല; മനോവിഷമത്തിൽ യുവതി ആത്‌മഹത്യ ചെയ്‌തു - ഹൈദരാബാദിൽ യുവതി ആത്മഹത്യ ചെയ്തു

woman committed suicide in Hyderabad: ഹൈദരാബാദ് അംബർപേട്ട് സ്വദേശിയായ വിജയ ലക്ഷ്‌മിയാണ് ഭർത്താവ് ശ്രീനിവാസ് തന്‍റെ ഇഷ്‌ടപ്രകാരം ബ്ലൗസ് തുന്നി നൽകാത്തതിന് ആത്മഹത്യ ചെയ്‌തത്.

woman kills self after tailor husband gets blouse wrong  woman committed suicide in Hyderabad  ഹൈദരാബാദിൽ യുവതി ആത്മഹത്യ ചെയ്തു  ഭർത്താവ് ഇഷ്‌ടപ്രകാരം ബ്ലൗസ് തുന്നി നൽകാത്തതിന് യുവതി ആത്മഹത്യ ചെയ്‌തു
ഇഷ്‌ടപ്രകാരം ഭർത്താവ് ബ്ലൗസ് തയ്ച്ച് നൽകിയില്ല; മനോവിഷമത്തിൽ യുവതി ആത്‌മഹത്യ ചെയ്‌തു

By

Published : Dec 6, 2021, 11:18 AM IST

ഹൈദരാബാദ്: തന്‍റെ ഇഷ്‌ടപ്രകാരം ഭർത്താവ് ബ്ലൗസ് തയ്ച്ച് നൽകാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തു. ഹൈദരാബാദ് അംബർപേട്ട് സ്വദേശിയായ വിജയ ലക്ഷ്‌മിയാണ് ഭർത്താവ് ശ്രീനിവാസ് തന്‍റെ ഇഷ്‌ടപ്രകാരം ബ്ലൗസ് തുന്നി നൽകാത്തതിന് ആത്മഹത്യ ചെയ്‌തത്.

തയ്യൽക്കാരനായ ശ്രീനിവാസ് ശനിയാഴ്‌ച വിജയ ലക്ഷ്‌മിക്ക് ബ്ലൗസ് തുന്നി നൽകി. എന്നാൽ വിജയ ലക്ഷ്‌മിക്ക് ബ്ലൗസ് ഇഷ്‌ടമായില്ല. അതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ബ്ലൗസ് സ്വയം തുന്നാൻ ശ്രീനിവാസ് വിജയലക്ഷ്‌മിയോട് ആവശ്യപ്പെടുകയും ചെയ്‌തു.

തുടർന്ന് മുറിയിൽ കയറി കതക് അടച്ച വിജയ ലക്ഷ്‌മി തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളും ഭർത്താവും എത്തി കതകിൽ മുട്ടി വിളിച്ചിട്ടും കതക് തുറക്കാതെ വന്നതിനെ തുടർന്ന് കതക് തകർത്ത് നോക്കിയപ്പോഴാണ് വിജയ ലക്ഷ്‌മിയെ തൂങ്ങിയ നിലയിൽ കണ്ടത്. ശ്രീനിവാസ് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി കേസെടുത്തു.

Also Read: കാസർകോട് പെർളയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

ABOUT THE AUTHOR

...view details