പിത്താരോഗഡ് (ഉത്തരാഖണ്ഡ്) :ഭർത്താവിനെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. സുനിത ദേവി(28) ആണ് അറസ്റ്റിലായത്. പിത്തോരാഗഡ് ജില്ലയിലെ ഡിഗാസ് ഗ്രാമത്തിലാണ് സംഭവം.
ഫെബ്രുവരി 13നാണ് സുനിത ദേവി ഭർത്താവ് ജിതേന്ദ്ര റാമിനെ(35) ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം കണ്ട പ്രതിയുടെ 12 വയസുള്ള മകൾ ജിതേന്ദ്ര റാമിന്‍റെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു.
ഭർത്താവ് സ്ഥിരമായി മദ്യപിച്ച് വന്ന് തന്നെ മർദിക്കാറുണ്ടായിരുന്നുവെന്നും ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്നും ചോദ്യം ചെയ്യലിൽ സുനിത ദേവി പറഞ്ഞു.