ഇറോഡ് : കനത്ത മഴയില്‍ മതില്‍ തകര്‍ന്നുവീണ് അമ്മ മരിച്ചു. മകന് ഗുരുതര പരിക്ക്. രാജമ്മാള്‍ (70) ആണ് മരിച്ചത്. നേതാജി റോഡിലായിരുന്നു അപകടം. രാമസ്വാമിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മതില്‍ തകര്‍ന്നുവീണ് അമ്മ മരിച്ചു ; മകന് ഗുരുതര പരിക്ക്
ഞായറാഴ്ച പുലര്‍ച്ചെ വീടിന്‍റെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഇരുവരും അവശിഷ്ടങ്ങള്‍ക്ക് ഉള്ളില്‍ കുടുങ്ങിയാണ് അപകടം
മതില്‍ തകര്‍ന്ന് വീണ് മാതാവ് മരിച്ചു; മകന് ഗുരുതര പരിക്ക്
മറ്റൊരു പ്രദേശത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന രാമസ്വാമി അമ്മയെ കാണാനായി എത്തിയതായിരുന്നു. ശനിയാഴ്ച എത്തിയ അദ്ദേഹം കനത്ത മഴ കാരണം അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ വീടിന്‍റെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ഇരുവരും അവശിഷ്ടങ്ങള്‍ക്ക് ഉള്ളില്‍ കുടുങ്ങി. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്.