പുതുച്ചേരിയിൽ ക്രൂഡ് ബോംബ് സ്ഫോടനത്തിൽ യുവതിക്ക് പരിക്ക് - bomb blast
വീടിന് മുന്നിൽ കിടന്ന പൊതി തുറന്നുനോക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു
![പുതുച്ചേരിയിൽ ക്രൂഡ് ബോംബ് സ്ഫോടനത്തിൽ യുവതിക്ക് പരിക്ക് puducherry പുതുച്ചേരി ഒടിയൻപേട്ട് Odiampet bomb blast ബോംബ് സ്ഫോടനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10803228-314-10803228-1614438206612.jpg)
ക്രൂഡ് ബോംബ് സ്ഫോടനം
പുതുച്ചേരി: ഒടിയൻപേട്ട് ഗ്രാമത്തിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ച് 41കാരിക്ക് പരിക്ക്. വീടിനു മുന്നിൽ സംശയാസ്‌പദമായി കണ്ട പൊതി തുറന്നു നോക്കുന്നതിനിടെ അതിൽ ഒളിപ്പിച്ച ക്രൂഡ് ബോംബ് പൊട്ടിത്തെറിക്കുകയായിരിന്നു. മുഖത്ത് പരിക്കേറ്റ യുവതിയെ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്‌തതായും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.