ഇൻഡോർ (മധ്യപ്രദേശ്): കിടക്കയിൽ മൂത്രമൊഴിച്ചതിന് ഒൻപതുകാരിയായ ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച് യുവതി. ഇൻഡോർ സ്വദേശിയായ 40കാരിയാണ് കുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ചത്. യുവതിയുടെ ബന്ധു കൂടിയാണ് ദത്തെടുക്കപ്പെട്ട പെൺകുട്ടി.
കിടക്കയിൽ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയോട് ക്രൂരത; സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച് യുവതി - ദത്തുപുത്രി കിടക്കയിൽ മൂത്രമൊഴിച്ചു
ഒൻപതു വയസുകാരിയോടാണ് മധ്യപ്രദേശ് സ്വദേശിയായ യുവതിയുടെ ക്രൂരത.
കിടക്കയിൽ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയോട് ക്രൂരത; സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച് യുവതി
സംഭവത്തിൽ ഐപിസി സെക്ഷൻ 294, 323, 324, 506 എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റതായും തലയിലെ രോമങ്ങൾ പിഴുതുകളഞ്ഞതായും ശരീരത്തിൽ നഖം കൊണ്ട് മുറിവേറ്റ പാടുകൾ ഉണ്ടെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്‍റ് പല്ലവി പോർവാൾ പറഞ്ഞു.
പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്ഐആറിൽ മറ്റ് വകുപ്പുകൾ കൂടി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.