ലക്‌നൗ:ഉത്തർപ്രദേശില്‍ ദക്ഷിണാഫ്രിക്കൻ വകഭേദമായ കൊവിഡ് കണ്ടെത്തി. മഥുര സ്വദേശിനിക്കാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദമായ കൊവിഡ് സ്ഥിരീകരിച്ചത്. മാർച്ച് മൂന്നിനാണ് 50കാരിയായ ഹീര ദേവിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും പരിശോധിക്കാൻ ചീഫ് മെഡിക്കൽ ഓഫീസർ ഉത്തരവിട്ടു.
യുപി സ്വദേശിനിക്ക് ദക്ഷിണാഫ്രിക്കൻ വകഭേദമായ കൊവിഡ് സ്ഥിരീകരിച്ചു - ദക്ഷിണാഫ്രിക്കൻ വകഭേദമായ കൊവിഡ്
മാർച്ച് മൂന്നിനാണ് 50കാരിയായ ഹീര ദേവിക്ക് കൊവിഡ് സ്ഥിരീകരിച്ചത്

യുപി സ്വദേശിനിയ്‌ക്ക് ദക്ഷിണാഫ്രിക്കൻ വകഭേദമായ കൊവിഡ് കണ്ടെത്തി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 661 പുതിയ കൊവിഡ് കേസുകളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്‌തത്. 5,049 പേർ ചികിത്സയിൽ തുടരുമ്പോൾ 5,96,451 പേർ ഇതുവരെ രോഗമുക്തി നേടി. ആകെ മരണസംഖ്യ 8,773 ആണ്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍റെ ആദ്യഘട്ടം ജനുവരി 16നും രണ്ടാം ഘട്ടം മാർച്ച് ഒന്നിനും നടന്നു. ഏപ്രിൽ ഒന്ന് മുതല്‍ അടുത്ത ഘട്ടം ആരംഭിക്കും.