ജോക്ക: അധ്യാപക നിയമന അഴിമതികേസിലെ മുഖ്യപ്രതി പാർത്ഥ ചാറ്റർജിക്ക് നേരെ ചെരുപ്പേറ്. ഇന്ന്(02.08.2022) പുലര്‍ച്ചെ ജോക്ക ഇഎസ്‌ഐ ആശുപത്രിയിൽ വച്ചായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്ന് മടങ്ങവെ സുബ്ര ഘോരുയി എന്ന യുവതിയാണ് പാർത്ഥ ചാറ്റർജിക്ക് നേരെ ചെരുപ്പെറിഞ്ഞത്.
അധ്യാപക നിയമന അഴിമതികേസിലെ മുഖ്യപ്രതി പാർത്ഥ ചാറ്റർജിക്ക് നേരെ ചെരുപ്പെറിഞ്ഞ് യുവതി - അധ്യാപക നിയമന അഴിമതികേസിലെ മുഖ്യപ്രതി പാർത്ഥ ചാറ്റർജി
അധ്യാപക നിയമന അഴിമതികേസിലെ മുഖ്യപ്രതി പാർത്ഥ ചാറ്റർജിക്ക് നേരെ ചെരുപ്പേറ്. ഇന്ന് പുലര്‍ച്ചെ ജോക്ക ഇഎസ്‌ഐ ആശുപത്രിയിൽ വച്ചായിരുന്നു സംഭവം
കൃത്യസമയത്ത് പാർത്ഥ ചാറ്റർജി കാറിനുള്ളില്‍ പ്രവേശിച്ചതിനാല്‍ ചെരുപ്പ് ലക്ഷ്യ സ്ഥാനത്ത് പതിച്ചില്ല. 'ചെരുപ്പ് അദ്ദേഹത്തിന്‍റെ തലയില്‍ പതിച്ചിരുന്നെങ്കില്‍ നന്നായിരുന്നു' എന്ന് സുബ്ര ഘോരുയി മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ ഉത്തരവ് പ്രകാരം ഇഎസ്‌ഐ ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയതായിരുന്നു പാർത്ഥ ചാറ്റർജിയും അര്‍പ്പിത മുഖര്‍ജിയും. കലുഷിതമായ അന്തരീക്ഷത്തെ തുടര്‍ന്ന് ചാറ്റർജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'പാർത്ഥ ചാറ്റർജിയെപ്പോലുള്ളവർ കൊൽക്കത്തയിൽ പലയിടത്തും കോടിക്കണക്കിന് രൂപയ്‌ക്ക് ഫ്ലാറ്റുകൾ വാങ്ങിയിട്ടുണ്ട്. ഇവരെ പോലുള്ളവരെ വലിയ കാറുകളില്‍ ആശുപത്രിയില്‍ എത്തിക്കുന്നത് ഞങ്ങളെ പോലുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഞങ്ങള്‍ക്ക് ഇന്ന് ഡോക്‌ടറെ കാണാന്‍ കഴിഞ്ഞില്ല. പാർത്ഥ ചാറ്റർജി വന്നതോടെ ജോക്ക ഇഎസ്‌ഐ ആശുപത്രിയില്‍ മുഴുവൻ പോലീസും കേന്ദ്രസേനയും വളഞ്ഞിരിക്കുകയാണ്. ഇതൊക്കെ ഞങ്ങള്‍ എന്തിന് സഹിക്കണം?. അതുകൊണ്ടാണ് ഞാന്‍ ചെരുപ്പെറിഞ്ഞത്' സുബ്ര ഘോരുയി കൂട്ടിച്ചേര്‍ത്തു.