ഉത്തര്‍പ്രദേശില്‍ മകനെ കൊന്ന സ്ത്രീ അറസ്റ്റില്‍ - ഹാമിർപൂർ
ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ ഏഴുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മകൻ ഹിമാൻഷുവിനെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിനിടെ പ്രതിയായ സർവേഷ് കുമാരി സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
ഹാമിർപൂർ: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ ഏഴുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മകൻ ഹിമാൻഷുവിനെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിനിടെ പ്രതിയായ സർവേഷ് കുമാരി സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ഡിസംബർ 19ന് രാവിലെയാണ് ഹിമാൻഷുവിനെ കന്നുകാലി ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മാവന്‍റെ പരാതിയില്‍ പിതാവ് സുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി എസ്പി പറഞ്ഞു. അതേസമയം സംഭവത്തില്‍ പിതാവിന് പങ്കില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കാരണം സംഭവം നടന്ന ദിവസം പിതാവ് സ്ഥലത്തില്ലായിരുന്നു. കുട്ടി വ്യാഴാഴ്ച മുതല്‍ കുമാരിയോടൊപ്പം അവരുടെ നാട്ടിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് അന്വേഷണം കുമാരിയിലേക്കെത്തിയത്. കുമാരിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.