മാണ്ഡ്യ/കർണാടക: കാമുകനെ സ്വന്തമാക്കാൻ കാമുകന്‍റെ ഭാര്യയേയും നാല് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവതി പിടിയിൽ. കർണാടകയിലെ മാണ്ഡ്യയിലെ ബെലവട്ട സ്വദേശിനി ലക്ഷ്‌മിയാണ് പൊലീസിന്‍റെ പിടിയിലായത്. ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം.
ലക്ഷ്മി (26), മക്കളായ രാജ് (12), ഗോവിന്ദ (8), കോമൾ (7), കുനാൽ (4) എന്നിവരെയാണ് പ്രതിയായ ലക്ഷ്‌മി വെട്ടിക്കൊലപ്പെടുത്തിയത്. ഒരു കോഴിക്കടയിൽ നിന്ന് സ്വന്തമാക്കിയ വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ഇവർ കൊലപാതകം നടത്തിയത്.
കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവായ ഗംഗാറാമിന്‍റെ വീട്ടിൽ വാടകക്ക് താമസിച്ചിക്കുകയായിരുന്നു ലക്ഷ്‌മി. ഇതിനിടെ ഇയാളുമായി ലക്ഷ്‌മി പ്രണയത്തിൽ ആവുകയായിരുന്നു. ഈ ബന്ധം അറിഞ്ഞ ഗംഗാറാമിന്‍റെ ഭാര്യ ഇയാളെയും കൂട്ടി മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. ഇതിൽ പ്രകോപിതയായാണ് ലക്ഷ്‌മി കൊലപാതകം നടത്തിയത്.
ALSO READ:Viral Wedding | വരന്‍റെ വീട്ടുകാര്‍ കാത്തുനിന്നത് കാറുമായി ; സഹോദരിയെ 'ഗ്രാന്‍ഡ് കാളവണ്ടി'യില്‍ അയച്ച് സഹോദരന്‍
ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയും ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ അനുമാനം. കൊലപാതകത്തിൽ സംശയം തോന്നാതിരിക്കാൻ ഇവരുടെ സംസ്‌കാര ചടങ്ങിൽ ലക്ഷ്മി പങ്കെടുക്കുകയും പൊട്ടി കരയുകയും ചെയ്‌തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.